ഇടുക്കി: മറയൂരിലെ ചന്ദന മരങ്ങളുടെ സംരക്ഷണത്തിനൊപ്പം പുതിയ തൈകള്‍കൂടി നട്ട് പരിപാലിക്കുകയാണ് വനം വകുപ്പ്. രണ്ട് ഹെക്ടര്‍ സ്ഥലത്ത് 4600 പുതിയ തൈകളാണ് നട്ടുപരിപാലിക്കുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ സംരക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് നടപ്പിലാക്കിവരുന്നത്. ഇതോടൊപ്പമാണ് ചന്ദന കാടുകളുടെ വ്യാപനം വർധിപ്പിക്കുന്ന പദ്ധതി കൂടി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി രണ്ട് ഹെക്ടര്‍ സ്ഥലത്ത് 4600 പുതിയ തൈകളാണ് നട്ട് പരിപാലിക്കുന്നത്.
മറയൂരില്‍ പുതിയ ചന്ദനതൈകള്‍ നട്ട് വനം വകുപ്പ് - ചന്ദനതൈകള്‍ നട്ട് വനം വകുപ്പ്
മറയൂരിലെ ചന്ദനക്കാടുകളുടെ സംരക്ഷണം ഏറെ പ്രാധാന്യത്തോടെയാണ് നടപ്പിലാക്കിവരുന്നത്. ഇതോടൊപ്പമാണ് ചന്ദന കാടുകളുടെ വ്യാപനം വർദ്ധിപ്പിക്കുന്ന പദ്ധതി കൂടി നടപ്പിലാക്കുന്നത്.
മറയൂരില്‍ പുതിയ ചന്ദനതൈകള്‍ നട്ട് വനം വകുപ്പ്
പതിനഞ്ച് ഫ്‌ളോട്ടുകളാക്കി തിരിച്ച് പരിപാലനത്തിന് വാച്ചര്‍മാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ഫ്‌ളോട്ടിലും നട്ടിരിക്കുന്ന തൈകളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും തൈകളുടെ വളര്‍ച്ചയും കൃത്യമായി രേഖപ്പെടുത്തിയാണ് പരിപാലനം. ചന്ദന മരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം ഏറ്റവും ഗുണനിലവാരമുള്ള മറയൂര്‍ ചന്ദനത്തിന്റെ സംരക്ഷണം കൂടി ഉറപ്പാക്കുകയാണ് വനംവകുപ്പ്.