ഇടുക്കി:കട്ടപ്പനയിൽ ആനക്കൊമ്പുമായി ഒരാൾ വനം വകുപ്പിന്‍റെ പിടിയിൽ. കട്ടപ്പന സുവർണ്ണഗിരി സ്വദേശി അരുണാണ് ഇന്ന്(10.08.2022) രാവിലെ വള്ളക്കടവിൽ വച്ച് പിടിയിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് വിൽക്കാൻ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം.
കട്ടപ്പനയിൽ ആനക്കൊമ്പുമായി ഒരാൾ വനം വകുപ്പിന്‍റെ പിടിയിൽ - വനം വകുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ്
ആനക്കൊമ്പുമായി കട്ടപ്പന സുവർണ്ണഗിരി സ്വദേശി അരുണിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്‌തത്. 12 ലക്ഷം രൂപയ്‌ക്ക് വിൽക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
കട്ടപ്പനയിൽ ആനക്കൊമ്പുമായി ഒരാൾ വനം വകുപ്പിന്‍റെ പിടിയിൽ
വനം വകുപ്പ് ഫ്ലൈയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 12 ലക്ഷം രൂപയ്‌ക്ക് കച്ചവടമുറപ്പിച്ച് ആനക്കൊമ്പ് കുമളിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.