കേരളം

kerala

ETV Bharat / state

മാൻ കൊമ്പുമായി പിതാവും മകനും പിടിയില്‍ - vagamon

ആറ് വലിയ മാൻ  കൊമ്പുകള്‍, ഒരു ചെറിയ കൊമ്പ് ഒരു നാടൻ തോക്ക് എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇരുവര്‍ക്കും എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു

മാൻ കൊമ്പുകളും നാടൻ തോക്കുകളുമായി പിതാവും മകനും അറസ്റ്റിൽ

By

Published : Apr 10, 2019, 10:44 PM IST

ഇടുക്കി വാഗമൺ ഉളുപ്പൂണിക്ക് സമീപത്ത് നിന്നും മാൻ കൊമ്പുകളും നാടൻ തോക്കുമായി പിതാവും മകനും അറസ്റ്റിൽ. വാഗമൺ ചക്കിമാലി സ്വദേശികളായ തൊട്ടിപ്ലാക്കൽ ബനഡിക്ട്, ബിബിൻ ബനഡിക്ട് എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഫ്ളയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആയിരുന്നു പ്രതികളെ പിടികൂടിയത്. വാഗമണിനു സമീപം ഉളുപ്പൂണി അമ്പലമേട് ഭാഗത്തുകൂടി മാൻ കൊമ്പുകളുമായി ഓട്ടോയിലായിരുന്നു പ്രതികളുടെ യാത്ര. വിൽപ്പന ലക്ഷ്യമിട്ട് നടത്തിയ ഇരുവരിൽ നിന്നും ആറ് വലിയ മാൻ കൊമ്പുകളും ഒരു ചെറിയ കൊമ്പും നാടൻ തോക്കുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. മാൻ കൊമ്പുകൾ മല്ലക്കാനം വനമേഖലയിൽ നായാട്ടു നടത്തുന്നതിനിടയിൽ കിട്ടിയതാണെന്നാണ് പ്രതികൾ നൽകിയ മൊഴി നല്‍കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രതികൾക്കെതിരെ കേസ് എടുത്തു. പ്രതികളിൽ നിന്നും പിടികൂടിയ ഓട്ടോറിക്ഷ ബനഡിക്ടിന്റെ പേരിലുളളതാണ്.

ABOUT THE AUTHOR

...view details