ഇടുക്കി: തെരഞ്ഞെടുപ്പിന് മുന്നോടിയായി വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവും വിദേശ മദ്യവും പിടികൂടി. നെടുങ്കണ്ടത്ത് ലോഡ്ജ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സമാന്തര ബാറില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്. 90 കുപ്പികളിലായി സൂക്ഷിച്ച 45 ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എത്തിച്ച കഞ്ചാവും വിദേശ മദ്യവും പിടികൂടി - liquor
നെടുങ്കണ്ടത്ത് ലോഡ്ജ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സമാന്തര ബാറില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്.
നെടുങ്കണ്ടം കൈലാസപ്പാറ സ്വദേശി കല്ലുപുരയ്ക്കല്‍ സുഭാഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ലോഡ്ജില്‍ ഇയാളുടെ പക്കല്‍ നിന്നും 3400 രൂപയും കണ്ടെടുത്തിട്ടുണ്ട്. തൂക്കുപാലത്തെ ബെവ്‌കോ ഔട്ട്ലെറ്റില്‍ നിന്നുമാണ് ഇയാള്‍ മദ്യം വാങ്ങിയത്. വലിയ അളവില്‍ മദ്യം എങ്ങനെ ഒരാള്‍ക്ക് നല്‍കി എന്നത് സംബന്ധിച്ച് എക്‌സൈസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബോഡി മെട്ട് ചെക് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ സംഭവത്തില്‍ മറയൂര്‍ പത്തടിപ്പാലം സ്വദേശി പ്രകാശ് രാജിനെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. 110 പൊതികളിലായി സൂക്ഷിച്ചിരുന്ന 600 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. തമിഴ്‌നാട്ടിലെ ഉസിലാംപെട്ടിയില്‍ നിന്നും നൂറ് രൂപയ്ക്ക് വാങ്ങുന്ന ഒരുപാക്കറ്റ് കഞ്ചാവ് 600 രൂപവരെ ഈടാക്കിയാണ് പ്രകാശ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.