കേരളം

kerala

ETV Bharat / state

ലോകകപ്പ് ആവേശം സ്‌കൂള്‍ കലോത്സവത്തിലും; ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ പേരില്‍ വേദികള്‍ - നെടുംകണ്ടം ഉപജില്ല

ഇടുക്കി നെടുങ്കണ്ടം ഉപജില്ല സ്‌കൂള്‍ കലോത്സവത്തിനായി സേനാപതി സ്‌കൂളില്‍ ഒരുക്കിയ വേദികള്‍ക്കാണ് ഫുട്‌ബോള്‍ താരങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്.

nedumkandam sub district arts Festival  nedumkandam sub district arts Festival stage names  football players names for arts Festival stages  സൂപ്പര്‍ താരങ്ങളുടെ പേരിലൊരുങ്ങിയ വേദികള്‍  ഇടുക്കി നെടുംകണ്ടം ഉപജില്ല സ്‌കൂള്‍ കലോത്സവം  ഉപജില്ല കലോത്സവ വേദികള്‍  ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ പേരില്‍ വേദികള്‍  ഇടുക്കി നെടുംകണ്ടം  നെടുംകണ്ടം ഉപജില്ല
ലോകകപ്പ് ആവേശം സ്‌കൂള്‍ കലോത്സവത്തിലും; ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ പേരില്‍ വേദികള്‍

By

Published : Nov 21, 2022, 3:41 PM IST

ഇടുക്കി: കാല്‍പ്പന്ത് കളിയുടെ ആവേശം ലോകമെമ്പാടും നിറയുമ്പോള്‍ കേരളത്തിലെ കലോത്സവ വേദികളും അത് ഏറ്റുപിടിക്കുകയാണ്. ഫുട്‌ബോള്‍ താര രാജാക്കന്മാരുടെ പേരുകള്‍ നല്‍കിയാണ് ഇടുക്കി നെടുങ്കണ്ടം ഉപജില്ല കലോത്സവ വേദികള്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. മെസി, റൊണാള്‍ഡോ, നെയ്‌മര്‍, ഡേവിഡ് ബെക്കാം തുടങ്ങിയ താരങ്ങളാണ് സേനാപതി സ്‌കൂളിലേക്കെത്തുന്ന കലാപ്രതിഭകളെ വരവേല്‍ക്കുന്നത്.

ലോകകപ്പ് ആവേശം സ്‌കൂള്‍ കലോത്സവത്തിലും; ഫുട്‌ബോള്‍ സൂപ്പര്‍ താരങ്ങളുടെ പേരില്‍ വേദികള്‍

11 വേദികള്‍ക്കും ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. ലോകതാരങ്ങള്‍ക്കൊപ്പം മലയാളി താരങ്ങളായ ഐ എം വിജയനും, വിപി സത്യനും ഓരോ വേദികളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിവിധ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ചാമ്പ്യൻ പട്ടം നേടിയ സേനാപതി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കാല്‍പ്പന്ത് കളിയോടുള്ള അടങ്ങാത്ത ആവേശമാണ് വേദികള്‍ക്ക് താരങ്ങളുടെ പേര് നല്‍കാന്‍ സംഘാടകരെ പ്രേരിപ്പിച്ചത്.

ABOUT THE AUTHOR

...view details