ഇടുക്കി: ഭക്ഷ്യസുരക്ഷാവകുപ്പ് ഇടുക്കിയില്‍ 142 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഓണക്കാലത്തിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 19 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് രണ്ട് സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്‌തുക്കള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചു.
ഓണക്കാല പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് - food safety department news
നിയമലംഘനങ്ങള്‍ കണ്ടെത്തിയ 19 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി.
പരിശോധന
മൂലമറ്റത്ത് വില്‍പ്പനക്ക് വച്ച 10 കിലോ ഉണക്ക മത്സ്യം പിടികൂടി നശിപ്പിച്ചു. ഉടുമ്പന്നൂരിലെ അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്‌ത അമൃതം പൊടിയില്‍ മാലിന്യം കണ്ടെത്തിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 17ാം തീയ്യതി ആരംഭിച്ച പരിശോധനസെപ്‌റ്റംബര്‍ അഞ്ചിന് സമാപിക്കും.