ഇടുക്കി: ക്ഷീരകർഷകർക്ക് ആശ്വാസമായി തോപ്രാംകുടി ക്ഷീരസംഘത്തിന്‍റെ നേതൃത്വത്തിലുള്ള ഭക്ഷ്യകിറ്റ് വിതരണം. കൊവിഡിന്‍റെ രണ്ടാം ഘട്ടത്തിൽ ഇത് നാലാം തവണയാണ് 170 കർഷകർക്കും സംഘത്തിന്‍റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
ക്ഷീരകർഷകർക്ക് ആശ്വാസമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് തോപ്രാംകുടി ക്ഷീരസംഘം - dairy farmers
അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
തോപ്രാംകുടി ക്ഷീരസംഘം ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
Also Read: രാജ്യത്ത് 1,27,510 പേർക്ക് കൂടി കൊവിഡ്
കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ക്ഷീരകർഷകർ വലിയ ദുരിതത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് തോപ്രാംകുടി ക്ഷീരോത്പാദക സഹകരണ സംഘം കർഷകർക്ക് കൈത്താങ്ങാവുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ വേനൽക്കാല ഇൻസെന്‍റീവ് അടക്കം സംഘം കർഷകർക്ക് വിതരണം ചെയ്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഭക്ഷ്യകിറ്റിന്‍റെ വിതരണ പരിപാടി സംഘടിപ്പിച്ചത്.
Last Updated : Jun 1, 2021, 2:29 PM IST