കേരളം

kerala

ETV Bharat / state

ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പച്ചരിയും ഗോതമ്പുമാണ് ഉപേക്ഷിക്കപ്പെട്ട ചാക്കുകളില്‍ ഉള്ളത്

ഇടുക്കി  കൊച്ചി ധനുഷ്‌ക്കോടി  പച്ചരിയും ഗോതമ്പും  idukki  kochi
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

By

Published : Jul 22, 2020, 10:20 PM IST

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പച്ചരിയും ഗോതമ്പും നിറച്ച ചാക്കുകളാണ് വെള്ളച്ചാട്ടത്തിന് സമീപം തള്ളിയത്. ആരാണ് ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നട്ടില്ല. കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തായാണ് ഏതാനും ചാക്കുകളിലായി ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ചിട്ടുള്ളത്. പച്ചരിയും ഗോതമ്പുമാണ് ഉപേക്ഷിക്കപ്പെട്ട ചാക്കുകളില്‍ ഉള്ളത്.

പാതയോരത്തോട് ചേര്‍ന്ന കൊക്കയിലേക്ക് വലിയ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു വന്ന് നിക്ഷേപിക്കുകയായിരുന്നു.വെള്ളച്ചാട്ടത്തില്‍ ഒഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചാക്കുപൊട്ടി ധാന്യങ്ങള്‍ ഒഴുകി പോയിട്ടുണ്ട്. സമീപവാസികളാണ് സംഭവം പുറത്തറിയിച്ചത്. നൂല്‍ ചാക്കുകളിലാണ് ധാന്യങ്ങള്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്. നേര്യമംഗലം വനമേഖലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ പഞ്ചായത്തും പൊലീസുമെല്ലാം നടപടി കൈകൊണ്ട് വരികെയാണ് അജ്ഞാതര്‍ ഭക്ഷ്യ ധാന്യം വനമേഖലയില്‍ നിക്ഷേപിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details