ഇടുക്കി:പോഷക സമൃദ്ധമായ ധാന്യങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പെടുത്തേണ്ടതിന്‍റെ ആവശ്യകത ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ഇടുക്കി ബാലഗ്രാം ജവഹര്‍ലാല്‍ നെഹ്‌റു കോളജിലെ വിദ്യാര്‍ഥികള്‍. തിന ഉപയോഗിച്ച് തയ്യാറാക്കിയ ദോശ, പഞ്ഞപ്പുല്ല് ഉപയോഗിച്ചുള്ള സൂപ്പ്, വരഗ് കൊണ്ടുള്ള മിഠായികള്‍, വിദ്യാര്‍ഥികളുടെ കൈപ്പുണ്യത്തില്‍ ഒരുങ്ങിയത് വ്യത്യസ്‌ത തരം ഭക്ഷണ പദാര്‍ഥങ്ങളാണ്. മലയാളിയുടെ ഭക്ഷണ ശൈലിയില്‍ നിന്നും പോഷക സമൃദ്ധമായ ധാന്യങ്ങള്‍ അകന്ന് പോയതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു കോളജിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവല്‍.
തിന ദോശ, പഞ്ഞപ്പുല്ല് സൂപ്പ്.. പോഷക സമൃദ്ധം ഈ ഫുഡ് ഫെസ്‌റ്റിവൽ - Idukki Balagram Jawaharlal Nehru College
തിന, റാഗി, വരഗ്, മണിചോളം തുടങ്ങി വ്യത്യസ്‌ത ധാന്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുക്കി ഇടുക്കി ബാലഗ്രാം ജവഹര്‍ലാല്‍ നെഹ്‌റു കോളജിലെ വിദ്യാര്‍ഥികള്‍. ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്
പോഷക സമൃദ്ധം ഈ ഫുഡ് ഫെസ്‌റ്റിവൽ: വ്യത്യസ്‌ത ധാന്യങ്ങള്‍ ഉപയോഗിച്ച് വിവിധ ഭക്ഷണ സാധനങ്ങള്‍, ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് ഇടുക്കി ബാലഗ്രാം ജവഹര്‍ലാല്‍ നെഹ്‌റു കോളജ്
തിന, വരഗ്, മണിചോളം (ബാജ്‌റ), റാഗി, തുടങ്ങിയ വ്യത്യസ്‌ത ധാന്യങ്ങള്‍കൊണ്ടാണ് കുട്ടികള്‍ ആഹാര സാധനങ്ങള്‍ ഒരുക്കിയത്. പായസവും ലഡുവും വിവിധ തരം കേക്കുകളും പുലാവും ഹെല്‍ത്ത് ഡ്രിങ്കുകളുമെല്ലാം ഫുഡ് ഫെസ്റ്റിവലില്‍ ഇടം പിടിച്ചു. കോളജിലെ ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
Last Updated : Oct 9, 2022, 9:48 AM IST