ഇടുക്കി :അടച്ചുപൂട്ടൽ സാഹചര്യത്തിൽ പൊതിച്ചോറ് വിതരണം ചെയ്‌ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പ്രതിസന്ധിയിലായവരെ ലക്ഷ്യമിട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണം നടത്തുന്നത്. രാജകുമാരി ടൗണില്‍ ദിവസവും അന്‍പതോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. നിങ്ങള്‍ ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ ഞങ്ങള്‍ നല്‍കാം.. എന്ന ബോര്‍ഡ് ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊതികള്‍ വിതരണം ചെയ്യുന്നത്.
ലോക്ക് ഡൗൺ : പൊതിച്ചോറ് വിതരണവുമായി ഡിവൈഎഫ്ഐ - DYFI food distribution in idukki due to lock down
'നിങ്ങള്‍ ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ ഞങ്ങള്‍ നല്‍കാം'എന്ന ബോര്‍ഡ് ഉയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊതികള്‍ വിതരണം ചെയ്യുന്നത്.
ലോക്ക് ഡൗൺ: പൊതിച്ചോറ് വിതരണം ചെയ്‌ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
Read more: കോട്ടയത്ത് സൗജന്യ ഭക്ഷണ വിതരണവുമായി നവജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ്
രാജകുമാരി പഞ്ചായത്തിലെ വിവിധ മേഖലകളിലെ വീടുകളില്‍ നിന്നും ഭക്ഷണ പൊതികള്‍ ശേഖരിച്ചാണ് വിതരണം നടത്തുന്നത്. ലോക്ക് ഡൗണിൻ്റെ തുടക്കം മുതല്‍ ഇവര്‍ മുടങ്ങാതെ ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതര സംസ്ഥാത്ത് നിന്നെത്തുന്ന ചരക്ക് വാഹനത്തിലെ ജീവനക്കാർക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ദീര്‍ഘദൂര യാത്രികര്‍ക്കും ഏറെ ആശ്വാസമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പൊതിച്ചോർ വിതരണം.