ഇടുക്കി:ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നാറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഭക്ഷ്യ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ വ്യപാരികള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്.
മൂന്നാറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു - FOOD AND SAFETY PROGRAM IN IDUKKI
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഭക്ഷ്യ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ വ്യപാരികള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്.

മൂന്നാര്‍
മൂന്നാറില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
മൂന്നാര്‍ ആര്‍. സി ചര്‍ച്ച് ഹാളില്‍ നടന്ന പരിപാടി ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപഭോക്താവിന് ശുചിത്വമുള്ള ഭക്ഷണം നല്‍കാന്‍ വ്യാപാരികള്‍ ശ്രമിക്കണമെന്ന് സബ് കളക്ടര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഭാരവാഹികളും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.