ഇടുക്കി: 30,000 ചതുരശ്ര അടി വിസ്‌തീർണത്തിൽ ഒരുലക്ഷത്തിലധികം പൂക്കളുമായി വർണവിസ്‌മയം തീർത്ത് തേക്കടി പുഷ്‌പമേള. തേക്കടി അഗ്രിഹോർട്ടികൾച്ചർ സ്വസൈറ്റിയും മണ്ണാർത്തറയിൽ ഗാർഡൻസും കുമളി ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് തേക്കടി പുഷ്‌പമേളയുടെ 14-ാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്. 200 ഇനങ്ങളിലുള്ള ഒരുലക്ഷത്തിലധികം ചെടികളാണ് പുഷ്‌പമേളയെ വർണാഭമാക്കുന്നത്.
തേക്കടിയിൽ പുഷ്‌പകാലം; ഒരു ലക്ഷത്തിലധികം പൂക്കളുടെ വർണ വിസ്‌മയം തീർത്ത് പുഷ്‌പമേള - തേക്കടി പുഷ്‌പമേള
പ്രാദേശിക സഞ്ചാരികൾക്ക് ഒപ്പം അയാൾ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും നിരവധിപേരാണ് പുഷ്‌പമേള കാണുവാനും പൂച്ചെടികൾ വാങ്ങുവാനും തേക്കടിയിലേക്ക് എത്തുന്നത്.
പൂക്കളുടെ വർണ വിസ്‌മയം തീർത്ത് തേക്കടി പുഷ്‌പമേള
പ്രാദേശിക സഞ്ചാരികൾക്ക് ഒപ്പം അയാൾ സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നും നിരവധിപേരാണ് പുഷ്‌പമേള കാണുവാനും പൂച്ചെടികൾ വാങ്ങുവാനും തേക്കടിയിലേക്ക് എത്തുന്നത്. മേള ഗ്രൗണ്ടിലെ ആന, കാട്ടുപോത്ത്, ഒട്ടകം ഉൾപ്പെടെയുള്ള ഫോട്ടോ പോയിൻ്റുകളിലും സഞ്ചാരികൾ ഇടം പിടിച്ചു. അറുപതോളം സ്റ്റാളുകൾ, അമ്യൂസ്മെൻ്റ് പാർക്ക്, ഫുഡ് സ്റ്റാൾ എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. മെയ് 2ന് പുഷ്‌പമേള സമാപിക്കും.