ഇടുക്കി: നൂറ്റാണ്ട് കണ്ട വലിയ പ്രളയമൊഴിഞ്ഞ് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ ഇനിയും സർക്കാരിന്‍റെ കൈത്താങ്ങ് പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങൾ നിരവധിയുണ്ട്. വെള്ളത്തൂവല്‍ എസ് വളവിന് സമീപത്തെ പുളിക്കക്കുടി വീട്ടില്‍ അജ്മല്‍ ഇതിന് ഉദാഹരണമാണ്. അജ്മലിന്‍റെ പിതാവ് മുഹമ്മദും മാതാവ് അസ്മയും സഹോദരന്‍ മുസ്‌വലും ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞിരുന്നു. അജ്മല്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചെങ്കിലും മരിച്ചയാളുകളുടെ കുടുംബത്തിന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ നിയമത്തിന്‍റെ നൂലാമാലകള്‍ കാരണം ഇതുവരെയും ലഭിച്ചിട്ടില്ല.
ആനുകൂല്യങ്ങള്‍ ലഭിക്കാതെ പ്രളയ ബാധിതര്‍
സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകുന്നില്ല. നിയമത്തിന്‍റെ നൂലാമാലകള്‍ തിരിച്ചടിയാകുന്നു.
പ്രളയ പുനരധിവാസ ലഭ്യതയിൽ പരാതിയുമായി കുടുംബങ്ങൾ
26 വര്‍ഷത്തോളം ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളില്‍ അധ്യാപകവൃത്തി നയിച്ച കുഴിക്കണ്ടത്ത് കെ ജെ കുര്യനാണ് മറ്റൊരുദാഹരണം. ഉരുള്‍ പൊട്ടലില്‍ 60 സെന്‍റ് ഭൂമിയും വീടും നഷ്ടപ്പെട്ടു. ശേഷിക്കുന്ന പുരയിടം ഭവനനിര്‍മാണത്തിന് യോഗ്യമല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കി. ഉരുള്‍പൊട്ടലില്‍ നട്ടെല്ലിന് സംഭവിച്ച പരിക്കില്‍ നിന്നും പൂര്‍ണ്ണ മുക്തനായിട്ടില്ല. ചികിത്സക്ക് 3 ലക്ഷത്തോളം രൂപ ചിലവായെങ്കിലും സഹായമായി ലഭിച്ചത് നാലിലൊന്ന് തുക മാത്രം.
Last Updated : Jul 18, 2019, 6:58 AM IST