ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ വണ്ടിപ്പെരിയാറിലെ സത്രം എയര്‍ട്രിപ്പില്‍ വിമാനമിറങ്ങി. എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിര്‍മിച്ച എയര്‍ സ്‌ട്രിപ്പില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് വിമാനം പറന്നിറങ്ങിയത്. എയര്‍ സ്‌ട്രിപ്പില്‍ വിമാനം പറന്നിറങ്ങുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി.
മൂന്നാം ശ്രമം വിജയം കണ്ടു, സത്രം എയര്‍സ്ട്രിപ്പില്‍ വിമാനമിറങ്ങി - സംസ്ഥാന സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതി
ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എയര്‍സ്‌ട്രിപ്പില്‍ എന്‍സിസി കേഡറ്റുകള്‍ക്ക് പരീശിലനം നല്‍കുന്നതിനുള്ള വിമാനമിറങ്ങി.
നേരത്തെ രണ്ട് തവണ വിമാനമിറക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സമീപമുള്ള മണ്‍തിട്ടയാണ് കഴിഞ്ഞ തവണ തടസമായി നിന്നത്. എന്നാല്‍ മണ്‍തിട്ട മാറ്റിയാണ് മൂന്നാം തവണ വിജയിച്ചത്. ഇതോടെ ഏറെ നാള്‍ കാത്തിരുന്ന സ്വപ്‌നം സഫലമായി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എൻസിസി നേതൃത്വത്തിൽ വിമാനം പറപ്പിക്കൽ പരിശീലനം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം നൽകാനുള്ള 650 മീറ്റർ നീളത്തിലുള്ള റൺവേയുടെ ജോലികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. എന്നാല്‍ റണ്‍വേയുടെ നീളം 1000 മീറ്ററായി ഉയർത്തുന്നതിന് കൂടുതൽ വനഭൂമി വിട്ടു കിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചു.