കേരളം

kerala

ETV Bharat / state

Drug smuggling| കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ - Phenobarbitone

അടിമാലി എക്‌സൈസ്‌ (Department of Excise, Kerala) നടത്തിയ രാത്രികാല വാഹന പരിശോധനക്കിടയിലാണ് വാളറ പള്ളിപ്പടി ഭഗത്ത് നിന്നും മാരക ലഹരിമരുന്നുകളുമായി (Drug smuggling) പ്രതികളെ പിടികൂടിയത് (Five men arrested)

Five men arrested  Drug smuggling  Department of Excise, Kerala  അടിമാലി എക്‌സൈസ്‌  Adimali Excise  അടിമാലി വാർത്ത  crime news  adimali news  LSD  MDMA  എൽഎസ്ഡി  എംഡിഎംഎ  ഹാഷിഷ് ഓയിൽ  Hashish oil  Phenobarbitone  ഫിനോബാർബിറ്റോൺ
Adimali drug smuggling| കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ

By

Published : Nov 23, 2021, 8:53 AM IST

Updated : Nov 23, 2021, 8:58 AM IST

ഇടുക്കി:കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി (Drug smuggling) അഞ്ച് യുവാക്കൾ അറസ്റ്റിൽ (Five men arrested). തൃശൂർ കൊടകര സ്വദേശി റോഷിത് രവീന്ദ്രൻ (36), വലപ്പാട് കരയിൽ പൂഴിക്കുന്നത്ത് നിതിൻ കൃഷ്ണ (24), കണിമംഗലം കരയിൽ റിസ്വാൻ റഹ്മാൻ (24), കണിമംഗലം കരയിൽ ഷിനാസ് ഷറഫുദ്ദീൻ (23), ചാഴൂർ കരയിൽ ചെമ്പെയിൽ ദിലീഷ്‌ ധർമ്മ പാലൻ (29) എന്നിവരാണ് അറസ്റ്റിലായത് (Department of Excise, Kerala).

Drug smuggling| കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി അഞ്ച് പേർ അറസ്റ്റിൽ

Also read: KT Saigal| തൃപ്പൂണിത്തുറ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി സൈഗാൾ അന്തരിച്ചു

അടിമാലി എക്‌സൈസ്‌ (Adimali Excise) നടത്തിയ രാത്രികാല വാഹന പരിശോധനക്കിടയിലാണ് വാളറ പള്ളിപ്പടി ഭഗത്ത് നിന്നും മാരക ലഹരിമരുന്നുകളുമായി പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 7.734 ഗ്രാം ഹാഷിഷ് ഓയിൽ (Hashish oil), 0.037 ഗ്രാം എൽ.എസ്.ഡി (LSD), 0.519 ഗ്രാം എം.ഡി.എം.എ (MDMA), 2.895 ഗ്രാം ഫിനോബാർബിറ്റോൺ (Phenobarbitone) എന്നിവ കണ്ടെടുത്തു.

ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിൽ റിമാൻഡ് ചെയ്തു.

Last Updated : Nov 23, 2021, 8:58 AM IST

ABOUT THE AUTHOR

...view details