കേരളം

kerala

ETV Bharat / state

അണക്കെട്ടിൽ നിന്ന് മത്സ്യസമ്പത്ത് ; അതിജീവനത്തിനുള്ള പുതു മാർഗം തേടി ഇടുക്കി ജനത - മത്സ്യസമ്പത്ത്

ലോക്ക്ഡൗണിൽ വരുമാനം നിലച്ചതോടെ അതിജീവനത്തിനായുള്ള പുതു മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമം ഇടുക്കി ജനതയെ കൊണ്ടെത്തിച്ചത് അണക്കെട്ടുകളിലെ മത്സ്യസമ്പത്തിന് മുന്നിൽ.

idukki people fishing from dams in lockdown  fishing from dam  lockdown  idukki people  ലോക്ക്ഡൗൺ  അണക്കെട്ടിൽ നിന്നും മത്സ്യസമ്പത്ത്;  അണക്കെട്ട്  മത്സ്യസമ്പത്ത്  ഫിഷറീസ് വകുപ്പ്
അണക്കെട്ടിൽ നിന്നും മത്സ്യസമ്പത്ത്; അതിജീവനത്തിനുള്ള പുതു മാർഗങ്ങൾ തേടി ഇടുക്കി ജനത

By

Published : Jun 6, 2021, 1:49 PM IST

Updated : Jun 6, 2021, 5:46 PM IST

ഇടുക്കി: 20 അണക്കെട്ടുകളാൽ സമ്പന്നമാണ് ഇടുക്കി ജില്ല. അണക്കെട്ടുകളിൽ നിന്ന് വൈദ്യുതി മാത്രമല്ല, മത്സ്യസമ്പത്തും അതുവഴി സാമ്പത്തിക ലാഭവും കണ്ടെത്താമെന്ന് തെളിയിക്കുകയാണ് നാട്ടുകാര്‍. കൊവിഡ് വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ക്ഡൗണിൽ അന്നന്നത്തെ വരുമാനം കൊണ്ട് ഉപജീവനം നടത്തിവന്ന ജില്ലയിലെ കർഷക തൊഴിലാളികളുടെ വേതനവരവ് പൂർണമായി നിലച്ചു. സര്‍ക്കാര്‍ നല്‍കുന്ന കിറ്റുകളും സന്നദ്ധ സംഘടനകൾ നല്‍കുന്ന സഹായവും മാത്രമായിരുന്നു ഇവരുടെ ഏക ആശ്രയം. കാർഷിക വൃത്തിയിൽ നിന്നുള്ള വരുമാനം നിലച്ചതോടെ മറ്റ് മാർഗങ്ങൾ കണ്ടെത്താനുള്ള ഓട്ടത്തിനിടയിലാണ് അണക്കെട്ടുകളിലെ മത്സ്യസമ്പത്ത് പലരുടെയും ശ്രദ്ധയിൽപ്പെടുന്നത്.

അണക്കെട്ടിൽ നിന്ന് മത്സ്യസമ്പത്ത് ; അതിജീവനത്തിനുള്ള പുതു മാർഗം തേടി ഇടുക്കി ജനത

അതിജീവനത്തിനായുള്ള പുതിയ വഴി ശ്രദ്ധയിൽപ്പെട്ടതോടെ രാവിലെ ജലാശയങ്ങളിൽ വന്ന് വലവിരിച്ചും ചൂണ്ടയിട്ടും കാത്തിരിക്കാൻ തുടങ്ങി ഇവിടത്തുകാര്‍. ചിലരെ ഭാഗ്യം തുണക്കും. ചിലർ നിരാശരായി മടങ്ങും. മത്സ്യങ്ങൾ വലയിൽ കുടുങ്ങുന്നവർ അവയെ കിട്ടുന്ന വിലക്ക് വിറ്റഴിച്ച് സാമ്പത്തിക ലാഭം കണ്ടെത്താൻ തുടങ്ങി. മറ്റ് വാതിലുകൾ ലോക്ക്ഡൗണിൽ അടഞ്ഞതോടെ മുഴുവൻ സമയവും അണക്കെട്ടുകളിൽ മത്സ്യബന്ധനത്തിനായി ചെലവഴിക്കുകയാണ് ഇവർ.

Also Read: അടിയന്തര ബിജെപി യോഗം കൊച്ചിയിൽ ; കുഴല്‍പ്പണ വിവാദം ചര്‍ച്ചയാകും

പൊന്മുടി, കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ ജലാശയങ്ങളിലെല്ലാം നിരവധി പേരാണ് മീൻ പിടിക്കുവാനായി എത്തുന്നത്. കുറച്ച് ക്ഷമ കാണിച്ചാൽ അത്യാവശ്യ കാര്യങ്ങൾക്കുള്ള തുക കണ്ടെത്താനാകുമെന്ന് ഇവർ പറയുന്നു. 250 മുതൽ 350 രൂപ വരെ കിലോഗ്രാമിന് ലഭിക്കുന്ന ഗോള്‍ഡ് ഫിഷ്, തിലോപ്യ തുടങ്ങിയ മത്സ്യങ്ങളാണ് ജലാശയങ്ങളിൽ നിന്നും കൂടുതലായി ലഭിക്കുന്നത്

മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഫിഷറീസ് വകുപ്പ് ജലാശയങ്ങളില്‍ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ ഈ ലോക്ക്ഡൗണ്‍ കാലത്ത് നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയവും ആശ്വാസവും ആയിരിക്കുകയാണ്.

Last Updated : Jun 6, 2021, 5:46 PM IST

ABOUT THE AUTHOR

...view details