കേരളം

kerala

ETV Bharat / state

ക്രിസ്‌മസ് - പുതുവത്സരാഘോഷം: പടക്ക വിപണിയില്‍ പ്രതീക്ഷയോടെ വ്യാപാരികള്‍ - മലയാളം വാർത്തകൾ

തൊഴിലാളികളുടെ കൂലി വര്‍ധനവും അംസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനവുമാണ് പടക്ക വിപണിയില്‍ വില ഉയരാന്‍ കാരണം

Christmas and New Year celebrations  Fireworks market  Fireworks market kerala  kerala news  malayalam news  പടക്കവിപണി  ക്രിസ്‌മസ്  പടക്ക വിപണിയില്‍ വില വര്‍ധനവ്  പടക്ക വ്യാപാരികൾ  കേരളത്തിലെ പടക്ക വിപണി  പുതുവത്സരാഘോഷങ്ങൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  Firecracker workdres
പടക്ക വിപണിയും സജീവമായി

By

Published : Dec 22, 2022, 1:16 PM IST

പടക്ക വിപണിയില്‍ വില വര്‍ധനവ്

ഇടുക്കി: ക്രിസ്‌മസ് - പുതുവത്സരാഘോഷങ്ങൾ തൊട്ടടുത്തെത്തിയതോടെ പടക്ക വിപണിയും സജീവമായി. ആഘോഷദിവസങ്ങളിൽ ഉണ്ടാവാൻ ഇടയുള്ള തിരക്ക് മുമ്പിൽ കണ്ട് വ്യാപാരികള്‍ വില്‍പന ശാലകളില്‍ കൂടുതല്‍ സ്റ്റോക്കുകളെത്തിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പടക്ക വിപണിയില്‍ വില വര്‍ധനവ് ഉള്ളതായി വ്യാപാരികള്‍ പറയുന്നു.

തൊഴിലാളികളുടെ കൂലി വര്‍ധനവും അംസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനവുമാണ് പടക്ക വിപണിയില്‍ വില ഉയരാന്‍ കാരണം. കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, ചക്രങ്ങള്‍ എന്നിവയ്‌ക്കെക്കെ തന്നെയാണ് ഇത്തവണയും ആവശ്യക്കാര്‍ കൂടുതല്‍. കൊവിഡ് കാലത്തിന് ശേഷമെത്തുന്ന ക്രിസ്‌മസ് - പുതുവത്സരാഘോഷങ്ങൾ ആയതിനാല്‍ വരും ദിവസങ്ങളില്‍ കച്ചവടം കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ABOUT THE AUTHOR

...view details