ഇടുക്കി:എഴുപത്തഞ്ചടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണ 58കാരനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. അടിമാലി മച്ചിപ്ലാവ് പള്ളിപ്പാട്ട് എല്‍ദോസാണ് അപകടത്തില്‍പ്പെട്ടത്. വീടിന് പരിസരത്തെ കിണര്‍ തേവി ശുചീകരിക്കുന്നതിനിടയിലായിരുന്നു അപകടം. വടം കെട്ടി കിണറ്റിൽ ഇറങ്ങി കിണർ വൃത്തിയാക്കി തിരികെ കയറുമ്പോഴായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ അടിമാലി ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ കിണറ്റില്‍ നിന്നും എല്‍ദോസിനെ പുറത്തെത്തിച്ചു.
കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി - adimali
കിണർ വൃത്തിയാക്കാൻ ഇറങ്ങിയതിന് ശേഷം തിരികെ കയറുമ്പോഴായിരുന്നു പിടിവിട്ട് താഴേക്ക് വീണ് അപകടം സംഭവിച്ചത്.

കിണറ്റില്‍ വീണ 58കാരനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി
കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
എല്‍ദോസിന് കാര്യമായ പരിക്ക് സംഭവിച്ചിട്ടില്ലെങ്കിലും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അടിമാലി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ സീനിയര്‍ ഫയർ ഓഫീസര്‍ സുനില്‍ മാത്യുവും മറ്റ് ആറ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് എല്‍ദോസിനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്.
Last Updated : Mar 20, 2020, 8:33 AM IST