ഇടുക്കി: വട്ടവടയില്‍ വീട് കത്തി നശിച്ചു. കര്‍ഷക തൊഴിലാളിയായ ശിവയുടെ വീടാണ് ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ തീ പിടിച്ച് നശിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആണ് തീ പിടിത്തം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു.
വട്ടവടയില്‍ വീട് കത്തി നശിച്ചു - ഇടുക്കി
കര്‍ഷക തൊഴിലാളിയായ ശിവയുടെ വീടാണ് ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ കത്തി നശിച്ചത്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും കത്തി നശിച്ചതായി പരാതിയുണ്ട്.
വട്ടവടയില്‍ വീട് കത്തി നശിച്ചു
വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയും കത്തി നശിച്ചതായി പരാതിയുണ്ട്. തിരിച്ചറിയല്‍ രേഖകളെല്ലാം കത്തി നശിച്ചു. മാറ്റിയുടുക്കാന്‍ വസ്ത്രങ്ങള്‍ പോലുമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം. പണം കത്തി നശിച്ചതിനാല്‍ വീട് നിര്‍മ്മാണം ഇനിയെങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഇവര്‍.