ഇടുക്കി: നെടുങ്കണ്ടം കല്ലാര്‍ മലനിരയില്‍ തീപിടിച്ച് ഏക്കറ് കണക്കിന് പുല്‍മേട് കത്തി നശിച്ചു. കല്ലാര്‍ ഡാമിന് സമീപത്തെ വിശാലമായ പുല്‍മേട്ടിലാണ് തീ പടര്‍ന്നത്. നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇത്.
കല്ലാര്‍ മലനിരയില്‍ തീപിടിത്തം; പുല്‍മേട് കത്തി നശിച്ചു - nedumkandam fire
വീടുകള്‍ക്ക് സമീപം ഫയര്‍ ലൈന്‍ തെളിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
കാറ്റിന്‍റെ സാനിധ്യം കുറവായതിനാല്‍ തീ മേഖലയിലെ മരങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. വീടുകള്‍ക്ക് സമീപം ഫയര്‍ ലൈന്‍ തെളിച്ച് അപകട സാധ്യത ഒഴിവാക്കണമെന്ന് അഗ്നിശമന സേന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വേനല്‍കാലത്ത് ഹൈറേഞ്ചിലെ മലനിരകളില്‍ കാട്ടു തീ പടരുന്നത് പതിവാണ്. പലപ്പോഴും കൃഷിയിടങ്ങളിലേക്കും തീ വ്യാപിക്കാറുണ്ട്.
ഇതിനെ തുടർന്ന് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി നാട്ടുകാരായ 15 അംഗങ്ങളെ ഉള്‍പ്പെടുത്തി ഓരോ ഗ്രാമ പഞ്ചായത്തുകളിലും പ്രത്യേക സേനയും പ്രവര്‍ത്തിക്കുന്നുണ്ട്.