കേരളം

kerala

ETV Bharat / state

കമ്മ്യൂണിറ്റി ഹാളില്‍ തീപിടിത്തം; അട്ടിമറിയെന്ന് സംശയം - vandhiperiyar community hall

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തിയെങ്കിലും തീ പടര്‍ന്ന മുറിയില്‍ വൈദ്യുതി ലൈനുകള്‍ ഇല്ലാത്തതിനാല്‍ അട്ടിമറി സംശയിക്കുന്നു.

വണ്ടിപ്പെരിയാറില്‍ കമ്മ്യൂണിറ്റി ഹാളിന് തീപിടിച്ചു

By

Published : Jul 14, 2019, 7:55 PM IST

Updated : Jul 14, 2019, 8:39 PM IST

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് തീപിടിച്ചു. നാല് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ കൂട്ടിയിട്ട മുറിയിലാണ് തീപിടിത്തം ഉണ്ടായത്.

കമ്മ്യൂണിറ്റി ഹാളില്‍ തീപിടിത്തം; അട്ടിമറിയെന്ന് സംശയം

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും തീ പടര്‍ന്ന മുറിയില്‍ വൈദ്യുതി ലൈനുകള്‍ ഇല്ലാത്തതിനാല്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. പീരുമേട്, കട്ടപ്പന എന്നിവിടങ്ങളില്‍ നിന്നായി നാല് യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീ നിയന്ത്രിച്ചത്. തീപിടിത്തം ഉണ്ടായതില്‍ അട്ടിമറി സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചു.

Last Updated : Jul 14, 2019, 8:39 PM IST

ABOUT THE AUTHOR

...view details