ഇടുക്കി: തൊടുപുഴയിൽ അച്ഛൻ മകനെയും കുടുംബത്തെയും തീവച്ചു കൊന്നു. ചീനിക്കുഴിയിലാണ് ദാരുണ സംഭവം. ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്‌റ(16), അസ്‌ന(13) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് (19.03.2022) പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവായ ഹമീദ്(79) അറസ്റ്റിൽ.
ക്രൂരകൃത്യം കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്. മുഹമ്മദ് ഫൈസലും കുടുംബവും ഉറങ്ങവെ ഹമീദ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രദേശത്ത് പലചരക്ക് കട നടത്തുകയായിരുന്നു ഫൈസൽ.
തൊടുപുഴയിൽ മകനെയും കുടുംബത്തെയും അച്ഛൻ തീ വച്ചു കൊന്നു സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരണം ഇങ്ങനെ: - പ്രതി ഹമീദ് മകന് തൊടുപുഴയില്‍ 50 സെന്‍റ് ഭൂമി എഴുതി നല്‍കിയിരുന്നു. തുടര്‍ന്ന് മണിയൻകുടിയില്‍ ഹമീദ് താമസമാക്കി. 2018ല്‍ ഹമീദ് തിരികെ തൊടുപുഴയില്‍ എത്തുകയും മകന് നല്‍കിയ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് നല്‍കാൻ കൊല്ലപ്പെട്ട ഫൈസല്‍ തയ്യാറായില്ല. ഈ തര്‍ക്കമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. വളരെ ആസൂത്രിതമായാണ് പ്രതി കൃത്യം നടത്തിയത്. ഹമീദ് പെട്രോൾ വീട്ടിൽ കരുതിയിരുന്നു. തീ അണയ്ക്കാതിരിക്കാൻ വീട്ടിലെ ടാങ്കിലെ വെള്ളം ഒഴുക്കികളഞ്ഞിരുന്നു. കൊലപാതക ശേഷം പ്രതി അടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയി. അവിടെ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Also Read: യുക്രൈനില്‍ കൊല്ലപ്പെട്ട നവീനിന്‍റ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും; മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കും