കേരളം

kerala

ETV Bharat / state

രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ - വണ്ടിപ്പെരിയാർ സ്വദേശി

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് മാതാവ് തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിയിക്കുകയായിരുന്നു

father booked raping two year old daughter  രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ  വണ്ടിപ്പെരിയാർ സ്വദേശി  വണ്ടിപ്പെരിയാർ പൊലീസ്
രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

By

Published : Dec 12, 2020, 3:09 PM IST

ഇടുക്കി: രണ്ട് വയസുള്ള മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. മുപ്പത്തിയെട്ടുകാരനായ വണ്ടിപ്പെരിയാർ സ്വദേശിയാണ് പിടിയിലായത്. ലോക്ക് ഡൗൺ തുടങ്ങിയ സമയം മുതൽ ഇയാള്‍ പീഡനശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ശാരീരികമായും കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ മാതാവ് വീട്ടിൽ ഇല്ലാത്ത സമയങ്ങളിലായിരുന്നു കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

പിടിയിലായ പ്രതി മരപ്പണിക്കാരനാണ്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് മാതാവ് തന്നെ ചൈൽഡ് ലൈനിൽ വിവരമറിയിയിക്കുകയായിരുന്നു. വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details