ഇടുക്കി :വണ്ടൻമേട്ടിൽ വൈദ്യുതാഘാതമേറ്റ് (Electric Shock) ഗൃഹനാഥനും രണ്ട് മക്കളും മരിച്ചു. പാടത്തേക്ക് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നാണ് മൂവർക്കും ഷോക്കേറ്റത്. ഇടുക്കി വണ്ടൻമേട് നായർ സിറ്റി ചെമ്പകശേരി കനകന്‍ (57), മക്കളായ വിഷ്‌ണു (31), വിനോദ് (27) എന്നിവരാണ് മരിച്ചത് (Father And Sons Dies Due To Electric Shock).
ഇവര്‍ക്ക് വീടിന് സമീപത്തെ പാടത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്‌ത കനത്ത മഴയിൽ പാടത്ത് വെള്ളം കയറിയിരുന്നു. ഇതിനിടെ പുല്ല് ചെത്തുന്നതിനായി പാടത്തേക്കിറങ്ങിയ കനകനെ കാണാതായതിനെ തുടർന്ന് വിനോദും വിഷ്‌ണുവും അന്വേഷിച്ച് പോവുകയും അപകടത്തിൽപ്പെടുകയുമായിരുന്നുവെന്നാണ് നിഗമനം.