കണ്ണൂർ:എംസി ഖമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ പരാതി. പയ്യന്നൂർ ശാഖയിൽ നിന്ന് നാല് ഡയറക്ടര്‍മാര്‍ അഞ്ചരക്കിലോ സ്വർണവും രത്നാഭരണങ്ങളും കടത്തിയെന്നാരോപിച്ച് മാനേജിങ് ഡയറക്ടർ ടികെ പൂക്കോയ തങ്ങളാണ് പരാതി നല്‍കിയത്. കഴിഞ്ഞ നവംബറിൽ പയ്യന്നൂരിലെ ശാഖ കരാർ വ്യവസ്ഥയിൽ നാല് ഡയറക്ടർമാർക്ക് കൈമാറിയിരുന്നു. ഇതിന്‍റെ മറവിലാണ് സ്വർണം കടത്തിയതെന്നും മുപ്പത് ജീവനക്കാർ പെരുവഴിയിലായെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ എസ്‌പിക്ക് നൽകിയ പരാതി പയ്യന്നൂർ സിഐക്ക് കൈമാറും.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ജ്വല്ലറി ഡയറക്ടര്‍മാര്‍ക്കെതിരെ പരാതി - fashion gold jewellery fraud case
പയ്യന്നൂർ ശാഖയിൽ നിന്ന് നാല് ഡയറക്ടര്‍മാര്‍ അഞ്ചരക്കിലോ സ്വർണവും രത്നാഭരണങ്ങളും കടത്തിയെന്നാരോപിച്ച് മാനേജിങ് ഡയറക്ടർ ടികെ പൂക്കോയ തങ്ങളാണ് പരാതി നല്‍കിയത്
ഫാഷന്‍ ഗോള്‍ഡ് ജ്വവല്ലറി തട്ടിപ്പ്; ജ്വവല്ലറി ഡയറക്ടമാര്‍ക്കെരിതെ പരാതിയുമായി ടി.കെ പൂക്കോയ തങ്ങള്‍
നിക്ഷേപ തട്ടിപ്പ് കേസുകളിൽ എംസി ഖമറുദ്ദീൻ എംഎൽഎക്കൊപ്പം കൂട്ടുപ്രതിയായ പൂക്കോയ തങ്ങൾ പരാതിയുമായി രംഗത്തെത്തിയത് കേസിൽ പുതിയ വഴിത്തിരിവായി. കേസുകൾ വന്ന് രണ്ട് മാസത്തിന് ശേഷമാണ് ഡയറക്ടർമാർക്കിടയിലെ ചേരിതിരിവ് പുറത്താകുന്നത്. സഹഡയറക്ടർമാർ സ്വർണം കടത്തിയെന്ന് എംഡി തന്നെ പരാതി നൽകിയ സാഹചര്യത്തിൽ നിക്ഷേപ തട്ടിപ്പിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് സൂചന.
Last Updated : Oct 14, 2020, 12:06 PM IST