ഇടുക്കി:ജാതി കര്‍ഷകര്‍ക്ക് തിരിച്ചടിയായി ഹൈറേഞ്ചിലെ മഴ. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജാതി മരങ്ങളില്‍ നിന്നും മൂപ്പെത്താതെ കായകള്‍ കൊഴിഞ്ഞ് വീഴുന്നതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ഹൈറേഞ്ചിലെ വലിയൊരു വിഭാഗം കര്‍ഷകരുടെയും പ്രധാന വരുമാന മാര്‍ഗമാണ് ജാതി കൃഷി.
മലയോര മേഖലയില്‍ മഴ; ജാതി തോട്ടങ്ങളില്‍ ആശങ്ക, കര്‍ഷകര്‍ക്ക് നഷ്‌ടത്തിന്‍റെ വിളവെടുപ്പ് കാലം - kerala news updates
ഹൈറേഞ്ചിലെ തുടര്‍ച്ചയായ മഴ ജാതി കര്‍ഷകര്‍ക്ക് തിരിച്ചടിയായി

കഴിഞ്ഞ കുറച്ച് നാളുകളായി ജാതിക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. അതിനിടെയാണ് നാശം വിതച്ചെത്തിയ തുടര്‍ച്ചയായ മഴ. ജാതിയ്‌ക്ക് കിലോ 350 രൂപയിലധികവും ജാതിപത്രിക്ക് 1500 രൂപയിലധികവുമാണ് വില. എന്നാൽ മെച്ചപ്പെട്ട വില ലഭിക്കുന്ന ഈ സാഹചര്യത്തിൽ ഉത്പാദനക്കുറവ് മൂലം വിപണിയിലെത്തിക്കാൻ ഉത്പന്നമില്ലാതെ പോകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഏലത്തിനും റബ്ബറിനുമെല്ലാം വിലയിടിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വില കൂടുതലുള്ള വിളകളുടെ ഉത്‌പാദനം കുറഞ്ഞാല്‍ അത് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം.