കേരളം

kerala

ETV Bharat / state

മാങ്കുളം മിച്ച ഭൂമി വിതരണം; കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയില്ലെന്ന് ആരോപണം

1999ൽ ആയിരുന്നു മാങ്കുളത്ത് മിച്ചഭൂമി വിതരണം നടന്നത്. എന്നാൽ ചില കര്‍ഷകര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച ഭൂമിയേതെന്ന് ഇപ്പോഴും തിട്ടമില്ല. പട്ടയ ലഭ്യതയുടെ കാര്യത്തിലും അറിവില്ല.

lease  document  farmers  മാങ്കുളം മിച്ച ഭൂമി  കര്‍ഷകര്‍  ആരോപണം  കര്‍ഷകർ
മാങ്കുളം മിച്ച ഭൂമി വിതരണം; കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയില്ലെന്ന് ആരോപണം

By

Published : Sep 16, 2020, 8:08 PM IST

ഇടുക്കി: മിച്ച ഭൂമി വിതരണത്തിലൂടെ ഭൂമി ലഭിച്ച മാങ്കുളത്തെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയില്ലെന്ന് ആരോപണം. 1999ൽ ആയിരുന്നു മാങ്കുളത്ത് മിച്ചഭൂമി വിതരണം നടന്നത്. വലിയൊരു വിഭാഗം കര്‍ഷകരും തങ്ങള്‍ക്ക് ലഭിച്ച ഭൂമിയില്‍ താമസമാക്കി. എന്നാൽ ചില കര്‍ഷകര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച ഭൂമിയേതെന്ന് ഇപ്പോഴും തിട്ടമില്ല. ഭൂമി ലഭിച്ച കർഷകർക്ക് പട്ടയ ലഭ്യതയുടെ കാര്യത്തിലും അറിവില്ല.

മാങ്കുളം മിച്ച ഭൂമി വിതരണം; കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയില്ലെന്ന് ആരോപണം

പാമ്പുംകയം, കവിതക്കാട്, ആറാംമൈല്‍, പെരുമന്‍കുത്ത്, മാങ്ങാപ്പാറ തുടങ്ങി മാങ്കുളം ഗ്രാമപഞ്ചായത്തിൻ്റെ വിവിധ മേഖലകളിലായിരുന്നു ഭൂമി വിതരണം നടത്തിയത്. ഭൂമി വിതരണം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ചില കര്‍ഷകര്‍ക്ക് ലഭിച്ച ഭൂമിയേതെന്ന കാര്യത്തില്‍ അറിവില്ല. സങ്കീര്‍ണതകള്‍ ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details