ഇടുക്കി: വേനല്‍ ആരംഭത്തില്‍ തന്നെ ചൂടിന്‍റെ കാഠിന്യമേറിയതോടെ പ്രധാന നാണ്യവിളയായ ഏലത്തിന് കൃത്രിമ തണലൊരുക്കുകയാണ് കര്‍ഷകര്‍. ഏലച്ചെടികള്‍ക്ക് മുകളില്‍ പച്ചനെറ്റ് വലിച്ച് കെട്ടിയാണ് കര്‍ഷകര്‍ തണലൊരുക്കുന്നത്. നിലവില്‍ ഏലക്കായ്ക്ക് കിലോഗ്രാമിന് നാലായിരത്തിന് മുകളിലാണ് വില. ഏലം വില റെക്കോഡിലേയ്ക്ക് എത്തിയെങ്കിലും വേനലാരംഭത്തില്‍ തന്നെ ഉണ്ടായിരിക്കുന്ന കടുത്ത ചൂട് ഏലം കൃഷിയുടെ പരിപാലനത്തിന് പ്രതിസന്ധിയാണ്.
ചൂട് കൂടുന്നു; ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍ - idukki agricultural news
വേനലാരംഭത്തില്‍ തന്നെ ഉണ്ടായിരിക്കുന്ന കടുത്ത ചൂട് ഏലം കൃഷിയുടെ പരിപാലനത്തിന് പ്രതിസന്ധിയാകുന്നു.
![ചൂട് കൂടുന്നു; ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍ കടുത്ത ചൂട് ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍ Farmers provide artificial shade for cardamom cardamom cultivation idukki agricultural news ഇടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5707258-thumbnail-3x2-elam.jpg)
കടുത്ത ചൂട്; ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍
ചൂട് കൂടുന്നു; ഏലത്തിന് കൃത്രിമ തണലൊരുക്കി കര്‍ഷകര്‍
മുപ്പത് ശതമാനത്തിലധികം തണലും തണുപ്പും ആവശ്യമായ ഏലത്തിന് നനവെത്തിക്കാന്‍ ജല ദൗര്‍ലഭ്യം നേരിടുന്ന മേഖലകളില്‍ ഏലച്ചെടികള്‍ക്ക് തണലൊരുക്കാന്‍ പച്ച നെറ്റുകള്‍ വലിച്ച് കെട്ടുകയാണ് കര്‍ഷകര്‍. നെറ്റിന് നല്ലതുക മുടക്കാകുമെങ്കിലും വേനല്‍ കാലത്ത് കൃത്യമായ കൃഷി പരിപാലനം നടത്തി മുമ്പോട്ട് പോകാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷത്തെ ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നും വില നിലനിന്ന് കിട്ടിയാല്‍ മികച്ച ലാഭം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Last Updated : Jan 14, 2020, 4:35 PM IST