ഇടുക്കി:പട്ടയത്തിനായി കല്ലാര്‍കുട്ടി മേഖലയിലെ കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു. 3500ല്‍ അധിക കുടുംബങ്ങളാണ് പട്ടയം ലഭിക്കുന്നതും കാത്ത് കഴിയുന്നത്. കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളില്‍ താമസിക്കുന്ന 3500ല്‍ അധികം കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭ്യമാക്കേണ്ടതുള്ളത്.
പട്ടയമെന്ന സ്വപ്നം; കല്ലാര്‍കുട്ടി മേഖലയിലെ കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു - കൊന്നത്തടി
കല്ലാര്‍കുട്ടി അണക്കെട്ടിന്‍റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളില്‍ താമസിക്കുന്ന 3500ല്‍ അധികം കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭ്യമാക്കേണ്ടതുള്ളത്.
പട്ടയമെന്ന സ്വപ്നം; കല്ലാര്‍കുട്ടി മേഖലയിലെ കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു
പട്ടയ വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നതിനായി പട്ടയ അവകാശ സംരക്ഷണ വേദി നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരന്തരം ആവശ്യമുന്നയിച്ചിട്ടും പട്ടയമെന്ന തങ്ങളുടെ ആവശ്യത്തോട് ബന്ധപ്പെട്ടവര്‍ മുഖംതിരിക്കുന്നുവെന്നാണ് കല്ലാര്‍കുട്ടി നിവാസികളുടെ ആക്ഷേപം. ആവശ്യം ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തില്‍ തുടര്‍ സമര സാധ്യത തള്ളിക്കളയാനാവില്ലെന്നും സമിതി ഭാരവാഹികള്‍ പറയുന്നു.