കേരളം

kerala

ETV Bharat / state

വട്ടവടയില്‍ തരിശ്‌ നിലത്ത് കൃഷിയിറക്കി കര്‍ഷക സംഘങ്ങള്‍

പഴത്തോട്ടത്തെ മുപ്പതേക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് സുഭിഷ കേരളം പദ്ധതി പ്രകാരം ജെ എല്‍ ജി ഗ്രൂപ്പുകള്‍ കൃഷി ഇറക്കുന്നത്

വട്ടവടയില്‍ തരിശ്‌ നിലത്ത് കൃഷിയിറക്കി കര്‍ഷക സംഘങ്ങള്‍  ഇടുക്കി  idukki  ഉരളക്കിഴങ്ങ്  കാബേജ്  സുഭിഷ കേരളം പദ്ധതി
വട്ടവടയില്‍ തരിശ്‌ നിലത്ത് കൃഷിയിറക്കി കര്‍ഷക സംഘങ്ങള്‍

By

Published : Oct 4, 2020, 3:41 AM IST

ഇടുക്കി:വട്ടവടയില്‍ തരിശ്‌ നിലത്ത് കൃഷിയിറക്കി കര്‍ഷക സംഘങ്ങള്‍. പഴത്തോട്ടത്തെ മുപ്പതേക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് സുഭിഷ കേരളം പദ്ധതി പ്രകാരം ജെ എല്‍ ജി ഗ്രൂപ്പുകള്‍ കൃഷി ഇറക്കുന്നത്. ഓരോ ഗ്രൂപ്പിനും രണ്ടരയേക്കര്‍ വീതം മൂന്ന് വര്‍ഷത്തേയ്ക്കാണ് കൃഷിക്കായി നല്‍കിയിരിക്കുന്നത്. ശീതകാലപച്ചക്കറിയുടെ കലവറയായ വട്ടവടയില്‍ ഇനി തരിശായി സര്‍ക്കാര്‍ ഭൂമിയും ഉണ്ടാകില്ല. പകരം തരിശ് ഭൂമികളെല്ലാം ഇനി വിളനിലമാകും. സംസ്ഥാന സര്‍ക്കാരിന്‍റെ സുഭിഷ കേരളം പദ്ധതി പ്രകാരം. തരിശ് നിലങ്ങള്‍ വിളനിലമാക്കി മാറ്റുന്നതിന്‍റെ ഭാഗമായിട്ടാണ് പഴത്തോട്ടത്തെ സര്‍ക്കാര്‍ ഭൂമി മൂന്ന് വര്‍ഷത്തേയ്ക്ക് കര്‍ഷകര്‍ക്ക് കൃഷിക്കായി നല്‍കിയത്. രണ്ടരയേക്കര്‍ വീതമാണ് ഒരു ജെ എല്‍ ജി ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്. കര്‍ഷകര്‍ കൃഷി ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

വട്ടവടയില്‍ തരിശ്‌ നിലത്ത് കൃഷിയിറക്കി കര്‍ഷക സംഘങ്ങള്‍
ഉരളക്കിഴങ്ങ്, കാബേജ്, ക്യാരറ്റ് അടക്കമുള്ളവയാണ് കൃഷിയിറക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുന്നതിനും കൃത്യമായ വില നല്‍കുന്നതിനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details