ഇടുക്കി:കാര്‍ഷിക മേഖലയിൽ കാപ്പി കൃഷി കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിളവെടുപ്പ് കാലത്ത് ഉണ്ടായിരിക്കുന്ന വിലയിടിവിനൊപ്പം കാലാവസ്ഥാ വ്യതിയാനവും ഉല്‍പ്പാദനക്കുറവും കർഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാപ്പിക്ക് ന്യായവില ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിലവില്‍ കാപ്പിക്കുരുവിന് എഴുപത് രൂപയിലും താഴെയാണ് വില. നൂറ് രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ കൃഷിയുമായി മുമ്പോട്ട് പോകാന്‍ സാധിക്കുകയുള്ളൂ എന്നാണ് കര്‍ഷകരുടെ അഭിപ്രായം.
കാപ്പി കർഷകർ പ്രതിസന്ധിയിൽ - കാപ്പി കർഷകർ പ്രതിസന്ധിയിൽ
വിലയിടിവും ഉൽപ്പാദനക്കുറവും അടക്കമുള്ള പ്രതിസന്ധികൾ നേരിടുന്ന കര്‍ഷകരെ സഹായിക്കുന്നതിന് കോഫി ബോര്‍ഡ് വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു
കാപ്പി കർഷകർ പ്രതിസന്ധിയിൽ
കാപ്പി കർഷകർ പ്രതിസന്ധിയിൽ
വിലയിടിവും ഉൽപ്പാദനക്കുറവും അടക്കമുള്ള പ്രതിസന്ധികൾ നേരിടുന്ന കര്‍ഷകരെ സഹായിക്കുന്നതിന് കോഫി ബോര്‍ഡ് വേണ്ട ഇടപെടല്‍ നടത്തുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. മുമ്പ് ലഭിച്ചിരുന്ന സബ്‌സിഡി പോലും നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കാപ്പി കൃഷിയെയും കര്‍ഷകരെയും നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും വളരെ ശക്തമാണ്.
Last Updated : Dec 29, 2019, 7:20 PM IST