ഇടുക്കി:സംസ്ഥാനത്തെവിപണിയില്‍ പച്ചക്കറി വില കുതിയ്‌ക്കുമ്പോഴും വട്ടവടയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍ തന്നെ. 80 മുതല്‍ 200 രൂപ വരെയാണ് വിവിധ പച്ചക്കറികളുടെ വില. എന്നാല്‍, പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വിപണി വിലയുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ലെന്നാണ് പരാതി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശീതകാല പച്ചക്കറി ഉത്‌പാദിപ്പിക്കുന്ന വട്ടവടയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. നിലവില്‍ കാബേജും, ക്യാരറ്റും ഉരളക്കിഴങ്ങുമാണ് ഇവിടെ വിളവെടുപ്പ് നടക്കുന്നത്. ഇതിന് ലഭിക്കുന്നത് 20 മുതല്‍ 25 രൂപവരെ മാത്രം. ഇത് ഹോര്‍ട്ടികോര്‍പ് സംഭരിച്ച് കഴിഞ്ഞാലും തുക കര്‍ഷകന്‍റെ കയ്യില്‍ കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം.