കേരളം

kerala

ETV Bharat / state

കരുണാപുരത്ത് മൃഗഡോക്ടറെ നിയമിക്കണമെന്ന് ക്ഷീര കര്‍ഷകര്‍ - മൃഗഡോക്ടറെ നിയമിക്കണമെന്ന് കര്‍ഷകര്‍

കൂട്ടാര്‍ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞയിടെ കമ്പംമെട്ടില്‍ കുളമ്പ് രോഗം വ്യാപിച്ചിട്ടും ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു

Karunapuram news  Farmers demand appointment of veterinarian  കരുണാപുരത്ത് മൃഗഡോക്ടറെ നിയമിക്കണം  മൃഗഡോക്ടറെ നിയമിക്കണമെന്ന് കര്‍ഷകര്‍  കൂട്ടാര്‍ മൃഗാശുപത്രി
കരുണാപുരത്ത് മൃഗഡോക്ടറെ നിയമിക്കണമെന്ന് കര്‍ഷകര്‍

By

Published : Oct 7, 2020, 4:19 AM IST

ഇടുക്കി: പ്രധാന ക്ഷീര മേഖലയായ കരുണാപുരത്ത് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍. കൂട്ടാര്‍ മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞയിടെ കമ്പംമെട്ടില്‍ കുളമ്പ് രോഗം വ്യാപിച്ചിട്ടും ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ആയിരത്തിലധികം ക്ഷീര കര്‍ഷകരുള്ള പഞ്ചായത്താണ് കരുണാപുരം. പത്തോളം ക്ഷീര സംഘങ്ങളും നിരവധി സ്വകാര്യ ക്ഷീര സംഘങ്ങളും പഞ്ചായത്തിലുണ്ട്. ആട്, മുയല്‍, കോഴി തുടങ്ങിയവയേയും വളര്‍ത്തുന്ന നിരവധി ആളുകളുണ്ട്.

കരുണാപുരത്ത് മൃഗഡോക്ടറെ നിയമിക്കണമെന്ന് ക്ഷീര കര്‍ഷകര്‍

എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം ലഭ്യമാകാത്ത സാഹചര്യമാണ് പഞ്ചായത്തില്‍ ഉള്ളത്. കൂട്ടാര്‍ മൃഗാശുപത്രിയില്‍, കരുണാപുരം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും സ്ഥിരമായി ഇവിടെ ഡോക്ടറെ ലഭ്യമാക്കുന്നില്ല. അവശ്യ ഘട്ടങ്ങളില്‍ നെടുങ്കണ്ടത്ത് നിന്നോ, കട്ടപ്പനയില്‍ നിന്നോ ഡോക്ടറെ എത്തിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇതിനായി ആയിരകണക്കിന് രൂപ അധികമായി ചെലവഴിക്കേണ്ടി വരുന്നു. അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details