കേരളം

kerala

ETV Bharat / state

കാറ്റിൽ വാഴകൾ നശിച്ചു; കടക്കെണിയിൽ കർഷകർ - loss

കാറ്റില്‍ വീണ മൂപ്പെത്താത്ത ഏത്തകുലകള്‍ ഇപ്പോൾ വെട്ടിക്കളയാന്‍ മാത്രമേ ഈ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു.

കാറ്റിൽ വാഴകൾ നശിച്ചു

By

Published : Jun 20, 2019, 11:20 PM IST

Updated : Jun 21, 2019, 3:08 AM IST

ഇടുക്കി : കാലവര്‍ഷം കനക്കുംമുമ്പെ വാഴകൃഷിയിൽ കനത്ത നഷ്‌ടം സംഭവിച്ച ആനവിരട്ടി മേഖലയിലെ കർഷകർ കടക്കെണിയിൽ. കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റില്‍ ആയിരത്തോളം ഏത്തവാഴകളാണ് കര്‍ഷകര്‍ക്ക് നഷ്‌ടമായത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പ്രതീക്ഷയോടെയായിരുന്നു ഏത്തവാഴ കൃഷി ആരംഭിച്ചത്. മൂപ്പെത്താത്ത ഏത്തകുലകള്‍ ഇപ്പോൾ വെട്ടിക്കളയാന്‍ മാത്രമേ ഈ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു. അര്‍ഹമായ നഷ്‌ടപരിഹാരം ലഭിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

കാറ്റിൽ വാഴകൾ നശിച്ചു; കടക്കെണിയിൽ കർഷകർ
വിത്തും, വളവും, പണിക്കൂലിയുമടക്കം വലിയ തുക ഇതിനോടകം ഇവര്‍ക്ക് ചിലവായി. വാഴകൃഷിയിൽ നിന്നു ലഭിക്കേണ്ട വരുമാനത്തിലായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ പ്രളയത്തിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറാനൊരുങ്ങവെ വീണ്ടും സംഭവിച്ച കൃഷി നാശത്തിന് സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
Last Updated : Jun 21, 2019, 3:08 AM IST

ABOUT THE AUTHOR

...view details