കേരളം

kerala

ETV Bharat / state

ലോക്ക് ഡൗണ്‍ കാലത്ത് ശുദ്ധജല മത്സ്യകൃഷിയുമായി കര്‍ഷകന്‍ - freshwater aquaculture news

ലോക്ക് ഡൗണില്‍ മത്സ്യലഭ്യത കുറഞ്ഞതാണ് ശുദ്ധജല മത്സ്യകൃഷിയിലേക്ക് തിരിയാന്‍ തോമസിന് പ്രേരണയായത്

Farmer with freshwater aquaculture during lockdown  ശുദ്ധജല മത്സ്യകൃഷി  ശുദ്ധജല മത്സ്യകൃഷി ആരംഭിച്ചു  ശുദ്ധജല മത്സ്യകൃഷി വാര്‍ത്തകള്‍  freshwater aquaculture news  idukki lock down news
ലോക്ക് ഡൗണ്‍ കാലത്ത് ശുദ്ധജല മത്സ്യകൃഷിയുമായി കര്‍ഷകന്‍

By

Published : May 16, 2020, 3:32 PM IST

ഇടുക്കി: ലോക്ക് ഡൗണ്‍ കാലത്ത് ശുദ്ധജല മത്സ്യകൃഷി നടത്തി ശ്രദ്ധേയനാവുകയാണ് ഇടുക്കി സ്വദേശിയായ കര്‍ഷകന്‍. മലമുകളിലെ പടുതാക്കുളത്തില്‍ മത്സ്യകൃഷി നടത്തിയാണ് മൂലക്കാട്ട് തോമസ് ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത്. ലോക്ക് ഡൗണില്‍ മത്സ്യലഭ്യത കുറഞ്ഞതാണ് ശുദ്ധജല മത്സ്യകൃഷിയിലേക്ക് തിരിയാന്‍ തോമസിന് പ്രേരണയായത്. ഒപ്പം ജൈവ പച്ചക്കറി കൃഷിയുമുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് ശുദ്ധജല മത്സ്യകൃഷിയുമായി കര്‍ഷകന്‍

ചെങ്കുത്തായ കൃഷി സ്ഥലത്തിന്‍റെ നെറുകയിലാണ് വലിയ പടുതാക്കുളം തോമസ് നിര്‍മിച്ചിരിക്കുന്നത്. പെട്ടന്ന് വളര്‍ച്ചയെത്തുന്ന തിലോപ്പിയയാണ് കൂടുതലായും കൃഷി ചെയ്യുന്നത്. കുറഞ്ഞ ചെലവില്‍ നല്ല വരുമാനമുണ്ടാക്കാന്‍ മത്സ്യകൃഷി സഹായിക്കുന്നുണ്ടെന്ന് ഈ കര്‍ഷകന്‍ പറയുന്നു. തോമസിന് പിന്തുണയേകി കൃഷി പരിപാലനത്തിനായി ഭാര്യയും മക്കളും ഒപ്പമുണ്ട്.

ABOUT THE AUTHOR

...view details