കേരളം

kerala

ETV Bharat / state

മീന്‍കുളത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ച് മോഷണം; നഷ്‌ടമായത് 2 ലക്ഷം രൂപയുടെ മത്സ്യം - മത്സ്യ കൃഷി

ചേരിയാറില്‍ യുവകര്‍ഷന്‍റെ മീന്‍കുളത്തിലെ രണ്ട് ലക്ഷത്തോളം വില വരുന്ന തിലോപ്പിയ, നട്ടര്‍, ഗോള്‍ഡ് ഫിഷ് എന്നിവ മോഷണം പോയി

Farmed fish theft in Shantanpara Idukki  The fish were stolen  മീന്‍കുളത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ച് മോഷണം  മത്സ്യം  മീന്‍ കൃഷി  മീന്‍ വിളവെടുപ്പ്  മീന്‍ വളര്‍ത്തല്‍  ഇടുക്കി ശാന്തന്‍പാറ  തിലോപ്പിയ  നട്ടര്‍  ഗോള്‍ഡ് ഫിഷ്  മത്സ്യ കൃഷി  ശാന്തന്‍പാറ സ്വദേശി ജോമോന്‍റെ വളര്‍ത്ത് മീനുകള്‍ മോഷണം പോയി
ശാന്തന്‍പാറ സ്വദേശി ജോമോന്‍റെ വളര്‍ത്ത് മീനുകള്‍ മോഷണം പോയി

By

Published : Jul 4, 2022, 7:42 AM IST

ഇടുക്കി: ശാന്തന്‍പാറയില്‍ യുവ കര്‍ഷകന്‍റെ വിളവെടുക്കാറായ രണ്ട് ലക്ഷത്തോളം രൂപയുടെ മത്സ്യം മോഷണം പോയി. പത്തേക്കര്‍ സ്വദേശിയായ ജോമോന്‍ വളര്‍ത്തിയിരുന്ന മീനുകളാണ് മോഷണം പോയത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.

ചേരിയാറില്‍ പാട്ടത്തിനെടുത്താണ് ജോമോന്‍ കൃഷിയിറക്കിയത്. കൃത്രിമ എയറേഷന്‍ സംവിധാനത്തിലൂടെയാണ് 3 സെന്‍റ് വിസ്തീര്‍ണമുള്ള കുളത്തില്‍ നാലായിരത്തോളം മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്തിയത്. തിലോപ്പിയ, നട്ടര്‍, ഗോള്‍ഡ് ഫിഷ് എന്നിവയാണ് മോഷണം പോയത്.

കുളത്തില്‍ വൈദ്യുതി പ്രവഹിപ്പിച്ചാണ് മോഷ്‌ടാക്കള്‍ മീനുകളെ പിടികൂടിയത്. മോഷണത്തെ തുടര്‍ന്ന് ജോമോന്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതികളെ കുറിച്ച് നാട്ടുകാര്‍ പൊലീസിന് സൂചന നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മത്സ്യ കൃഷിയിറക്കുന്നതിനായി ജോമോന്‍ മറ്റ് രണ്ട് കുളങ്ങള്‍ കൂടി പാട്ടത്തിനെടുത്തിട്ടുണ്ട്. എന്നാല്‍ മുതല്‍ മുടക്കിന് വേണ്ടി വളര്‍ത്തിയ മത്സ്യം മോഷണം പോയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജോമോന്‍.

also read:മൂന്ന് ലോറികളിലായി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 10,750 കിലോ പഴകിയ മത്സ്യം; ആര്യങ്കാവിൽ പിടിയിലായി

ABOUT THE AUTHOR

...view details