ഇടുക്കി: ചർച്ച് ആക്‌ട് നടപ്പാക്കണമെന്നും കോടതി വിധിയുടെ മറവിൽ യാക്കോബായ സഭക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിശ്വാസ സംരക്ഷണ റാലി. ഹൈറേഞ്ചിലെ യാക്കോബായ സഭ വിശ്വാസികളുടെ നേതൃത്വത്തിൽ രാജകുമാരിയിലാണ് റാലി സംഘടിപ്പിച്ചത്.
ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ സംരക്ഷണ റാലി - faith protection rally
താമസിക്കുന്ന വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറയുന്ന പോലെയാണ് ഞങ്ങൾ പണിതെടുത്ത പള്ളിയിൽ നിന്നും പുറത്ത് പോകാൻ പറയുന്നതെന്നും അതിനായി ഒരു നിയമനിർമാണം നടത്തിയാൽ ഉൾക്കൊള്ളാനും വിധേയപ്പെടാനും വളരെയേറെ ഭാരമുണ്ടെന്നും ഹൈറേഞ്ച് ഭദ്രാസനാധിപൻ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
![ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ സംരക്ഷണ റാലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4879646-811-4879646-1572109822751.jpg)
താമസിച്ചുകൊണ്ടിരുന്ന വീട്ടിൽ നിന്നും ഇറങ്ങി പോകുവാൻ പറയുന്ന വേദന പോലെയാണ് ആദിമകാലം മുതൽ ആരാധിക്കുവാൻ വേണ്ടി ഞങ്ങൾ പണിതെടുത്ത പള്ളിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുവാൻ പറയുന്നതെന്നും അതിനായി ഒരു നിയമനിർമാണം നടത്തിയാൽ ഉൾക്കൊള്ളുവാനും വിധേയപ്പെടുവാനും ബുദ്ധിമുട്ടുണ്ടെന്നും ഹൈറേഞ്ച് ഭദ്രാസനാധിപൻ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത രാജകുമാരിയിൽ നടന്ന വിശ്വാസ സംരക്ഷണ റാലിയിൽ പറഞ്ഞു.
രാജകുമാരി മാർ ബസേലിയോസ് ചാപ്പലിൽ അഖണ്ഡ പ്രാർഥനക്ക് ശേഷം നടത്തിയ വിശ്വാസ സംരക്ഷണ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഹൈറേഞ്ച് മേഖലയിലെ എല്ലാ പള്ളികളിൽ നിന്നും ഉള്ള വൈദികർ, സഹ വൈദികർ, ട്രസ്റ്റിമാർ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.