ഇടുക്കി: റോഡരികില്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് മഞ്ഞക്കുഴി നിവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. രാജകുമാരി നോര്‍ത്ത് മഞ്ഞക്കുഴി മുതുവാക്കുടി റോഡരികിലാണ് വ്യാപകമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. പരാതി നൽകിയിട്ടും പഞ്ചായത്ത് ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
റോഡരികില്‍ മാലിന്യ നിക്ഷേപം; മഞ്ഞക്കുഴി നിവാസികള്‍ ദുരിതത്തിൽ - മഞ്ഞക്കുഴി നിവാസികള്‍
രാജകുമാരി പഞ്ചായത്തിലെ രാജകുമാരി നോര്‍ത്തില്‍ നിന്നും മഞ്ഞക്കുഴി മുതുവാക്കുടിയിലേക്കുള്ള റോഡിൻ്റെ വശങ്ങളിലാണ് വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
രാജകുമാരി പഞ്ചായത്തിലെ രാജകുമാരി നോര്‍ത്തില്‍ നിന്നും മഞ്ഞക്കുഴി മുതുവാക്കുടിയിലേക്കുള്ള റോഡിൻ്റെ വശങ്ങളിലാണ് വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. സമീപത്തെ ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. കൂടാതെ തോട്ടങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡരികിലാണ് നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപം തടയുന്നതിനും നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ പരാതി നൽകിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പഞ്ചായത്ത് മാലിന്യ സംസ്ക്കരണ പദ്ധതികള്‍ എല്ലാം തന്നെ താളം തെറ്റിയിരിക്കുകയാണെന്നും വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ക്കൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.