ഇടുക്കി:വേനല്‍ കടുത്തതോടെ ഇടുക്കിയിൽ ഏലം കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു. വിലയിടിവിൽ നട്ടം തിരിഞ്ഞിരിക്കുന്ന കർഷകർക്ക് പെട്ടന്നുണ്ടായ കൃഷി നാശം ഇരുട്ടടിയായിരിക്കുകയാണ്. നെടുങ്കണ്ടം, ഉടുമ്പൻചോല, രാജാക്കാട്, പാമ്പാടുംപാറ, രാജകുമാരി, ശാന്തൻപാറ മേഖലകളിലാണ് കൃഷിനാശം വ്യാപകമായത്. ഉടുമ്പൻചോലയിൽ മാത്രം ഹെക്‌ടർ കണക്കിന് തോട്ടമാണ് വേനൽ ചൂടിൽ കരിഞ്ഞുണങ്ങി നശിച്ചത്.
വേനലില്‍ കരിഞ്ഞുണങ്ങി ഏലം: വെന്തുരുകി കർഷകർ - ഏലം കൃഷി വാർത്ത
വേനൽ ചൂട് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഏലം കൃഷിയെയും ചെറുകിട ഏലം കര്‍ഷകരെയുമാണ്.
![വേനലില്‍ കരിഞ്ഞുണങ്ങി ഏലം: വെന്തുരുകി കർഷകർ Extensive crop damage in summer heat Extensive cardamom damage in summer heat വേനൽ ചൂടിൽ വ്യാപക കൃഷിനാശം വേനൽ ചൂട് ഏലം കൃഷി cardamom damage cardamom damage in summer heat ഇടുക്കി idukki summer heat](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11150657-thumbnail-3x2-tg.jpg)
ഏലത്തിന്‍റെ ഇലകൾ ആദ്യം കരിയുകയും തുടർന്ന് ചിമ്പ്, ശരം എന്നിവയിലേക്കും ബാധിച്ച് ചെടി പൂർണമായും നശിക്കുകയാണ് പതിവ്. വിളവെടുപ്പിന് യോഗ്യമായ ഏലക്കായും ഉണങ്ങി കൊഴിഞ്ഞു വീഴുന്നത് തോട്ടം തൊഴിലാളികൾക്ക് ആശങ്ക വർധിപ്പിക്കുകയാണ്. ഏലത്തിന് കഴിഞ്ഞ വർഷം ഉയർന്നു നിന്ന വില ഇപ്പോൾ കുത്തനെ ഇടിഞ്ഞു. 1200 മുതൽ 1400 വരെയാണ് നിലവിൽ കർഷകർക്ക് ലഭിക്കുന്നത്. കുരുമുളക്, കാപ്പി, വാഴ കൃഷികളുടെയും സ്ഥിതി വ്യത്യസ്‌തമല്ല. ചൂട് കൂടിയതോടെ കൃഷിയിടങ്ങളിൽ വെള്ളം വറ്റിയ അവസ്ഥയാണ്. കൃഷിയിലുണ്ടായ നഷ്ടം നികത്താൻ സർക്കാരിന്‍റെയും കാർഡമം ബോർഡിന്‍റെയും അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.