കേരളം

kerala

ETV Bharat / state

സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയി; ആറ് പേർ അറസ്റ്റിൽ

സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്

By

Published : Jul 20, 2019, 9:05 PM IST

Updated : Jul 20, 2019, 11:49 PM IST

സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയ സംഭവം

ഇടുക്കി:ചതുരംഗപ്പാറയില്‍ പാറമടയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിച്ച ആറ് പേര്‍ അറസ്റ്റില്‍. ഡിറ്റനേറ്ററും ജലാറ്റിന്‍സ്റ്റിക്കും അടക്കം 100 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് മോഷണം പോയത്. നെടുങ്കണ്ടം ആദിയാര്‍പുരം സ്വദേശി ചേരിക്കല്‍ രതീഷ്, സതീഷ്, കോഴിക്കോട് സ്വദേശി വിശ്വനാഥന്‍, ശ്രീജിത്ത്, ഭദ്രന്‍, ശശിധരന്‍ എന്നിവരാണ് പിടിയിലായത്.

സ്‌ഫോടക വസ്തുക്കള്‍ മോഷണം പോയി; ആറ് പേർ അറസ്റ്റിൽ

ചതുരംഗപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറമടയില്‍ നിന്നും ഗോഡൗണിന്‍റെ പൂട്ട് തകർത്ത് സംഘം സ്‌ഫോടക വസ്തുക്കള്‍ മോഷ്ടിടിക്കുകയായിരുന്നു. 800 ജലാറ്റിൻസ്റ്റിക്കുകളും 700 ഡിറ്റനേറ്ററുകളുമാണ് കാണാതായത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. മോഷണം പോയവയില്‍ 55 കിലോ സ്‌ഫോടക വസ്തുക്കളും 600 ഡിറ്റനേറ്ററുകളും കണ്ടെടുത്തു.

Last Updated : Jul 20, 2019, 11:49 PM IST

ABOUT THE AUTHOR

...view details