ഛത്തീസ്‌ഗഡിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തി - mundipadar
മുണ്ടിപാഡർ, മാറ്റ്വാൾ എന്നീ പ്രദേശങ്ങൾക്കിടയിലായി സ്‌ഫോടനം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഐടിബിപി അറിയിച്ചു
റായ്‌പൂർ: ഛത്തീസ്‌ഗഡിലെ കോണ്ടഗണിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഛത്തീസ്‌ഗഡിലെ ഇന്തോ-ടിബറ്റൻ ബോർഡര്‍ പൊലീസി(ഐടിബിപി)ന്‍റെ 41-ാമത്തെ ബറ്റാലിയനാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. കോണ്ടഗൺ ജില്ലയിൽ ഞായറാഴ്ച രാവിലെയോടെയാണ് ടിഫിൻ ബോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മുണ്ടിപാഡർ, മാറ്റ്വാൾ എന്നീ പ്രദേശങ്ങൾക്കിടയിലായി സ്‌ഫോടനം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഐടിബിപി അറിയിച്ചു. വ്യാഴാഴ്‌ച ഛത്തീസ്‌ഗഡ് സായുധ സേന(സിഎഎഫ്)യുടെ ഹെഡ് കോൺസ്റ്റബിൾ ദന്തേവാഡയിലെ പെഹർനാർ പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.