ഇടുക്കി : ഇന്നലെ വിദേശത്ത് നിന്നും ഒൻപത് പ്രവാസികൾ ഇടുക്കിയിൽ എത്തി. റിയാദിൽ നിന്ന് മൂന്ന് പേരും ബഹറൈനിൽ നിന്ന് ആറ് പേരുമാണ് ജില്ലയിൽ എത്തിയത്. ഇതിൽ ഒരു ഗർഭിണിയും ഉൾപ്പെടും. റിയാദിൽ നിന്ന് എത്തിയ വിമാനം കരിപ്പൂർ വിമാനത്താവളത്തിലും ബഹറൈനിൽ നിന്നെത്തിയ വിമാനം നെടുമ്പാശേരിയിലുമാണ് ഇറക്കിയത്. ഇതിൽ ഗർഭിണിയേയും നാല് വയസുകാരനേയും ക്വാറന്‍റൈൻ നിബന്ധനകളോടെ വീട്ടിലേക്കയച്ചു. മറ്റുള്ളവരെ കുടയത്തൂരും തൊടുപുഴയിലുമുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ വിദേശത്ത് നിന്നും ഇടുക്കിയിൽ എത്തിയത് ഗർഭിണി ഉൾപ്പെടെ ഒൻപത് പേർ - അതിർത്തി
ഇതിൽ ഗർഭിണിയേയും നാല് വയസുകാരനേയും ക്വാറന്‍റൈൻ നിബന്ധനകളോടെ വീട്ടിലേക്കയച്ചു. മറ്റുള്ളവരെ കുടയത്തൂരും തൊടുപുഴയിലുമുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം കുമളി അതിർത്തി ചെക്ക് പോസ്റ്റുവഴി 279 പേർ ഇന്ന് കേരളത്തിലെത്തി. സംസ്ഥാന സർക്കാർ നൽകിയ പ്രത്യേക പാസ് മുഖേനയാണ് ഇവരുടെ പ്രവേശനം. ഇതിൽ 142 പുരുഷൻമാരും 118 സ്ത്രീകളും 19 കുട്ടികളും ഉൾപ്പെടും. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ എത്തിയത്. ഇതിൽ 109 പേർ ഇടുക്കി ജില്ലക്കാരാണ്. റെഡ് സോണിൽ നിന്നെത്തിയ 214 പേരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരെ കർശന ഉപാധികളോടെ വീടുകളിൽ നിരീക്ഷണത്തിൽ വിട്ടു.