ഇടുക്കി:വാറ്റുചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 1500 ലിറ്റർ കോട എക്സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന മണിയംപെട്ടി വനപ്രദേശത്ത് സൂക്ഷിച്ചിരുന്ന 1500 ലിറ്റർ കോടയാണ് ഉദ്യോഗസ്ഥർ നശിപ്പിച്ചത്. പ്രതികളെ ആരേയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
ഇടുക്കിയിൽ വാറ്റുചാരായ ഉൽപന്നങ്ങൾ പിടികൂടി
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിലാണ് വൻ വാറ്റുശേഖരം നശിപ്പിച്ചത്.
ഇടുക്കിയിൽ വാറ്റുചാരായ ഉൽപന്നങ്ങൾ പിടികൂടി
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്, എക്സൈസ് ഇൻ്റലിജൻസ്, ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിലാണ് വൻ വാറ്റുശേഖരം നശിപ്പിക്കാനായത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. പ്രദേശത്ത് കോട കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.