ഇടുക്കി: ബൈസൺവാലി അമ്പുക്കടയിൽ നിന്ന് 320 ലിറ്റർ കോട എക്‌സൈസ് സംഘം പിടിച്ചെടുത്തു. ചാരായം വാറ്റുന്നതിനായി കൃഷിയിടത്തില്‍ രണ്ട് ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോടയാണ് പരിശോധനക്കിടെ കണ്ടെത്തിയത്. സ്ഥലം ഉടമ പുല്ലംപ്ലാവിൽ അജേന്ദ്രനെതിരെ കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ട ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.
ഇടുക്കിയില്‍ 320 ലിറ്റർ കോട എക്‌സൈസ് പിടിച്ചെടുത്തു - idukki wash seized
പ്രതി പുല്ലംപ്ലാവിൽ അജേന്ദ്രനായി തെരച്ചില്‍ ഊര്‍ജിതമാക്കി

കോട
ഇടുക്കിയില്‍ 320 ലിറ്റർ കോട എക്‌സൈസ് പിടിച്ചെടുത്തു
ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബൈസൺവാലി ഭാഗത്ത് ഉടുമ്പൻചോല എക്‌സൈസ് ഇൻസ്പെക്‌ടർ സെബാസ്റ്റ്യൻ ജോസഫിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Last Updated : Apr 15, 2020, 10:49 AM IST