കേരളം

kerala

ETV Bharat / state

വാത്തിക്കുടിയില്‍ 20 ലിറ്റർ വാഷ് പിടികൂടി - excise news

തങ്കമണി എക്സൈസ് ഇൻസ്പെക്‌ടർ പികെ സുരേഷും സംഘവും നടത്തിയ പരിശോധനയിയിലാണ് വാഷ് കണ്ടെത്തിയത്

എക്‌സൈസ് വാര്‍ത്ത  വാഷ് പിടികൂടി  excise news  wash seized news
വാഷ് പിടികൂടി

By

Published : Aug 23, 2020, 3:39 AM IST

ഇടുക്കി: വാത്തിക്കുടി-തേക്കിൽ തണ്ടിൽ നിന്നും 20 ലിറ്റർ വാഷ് പിടികൂടി. തങ്കമണി എക്സൈസ് ഇൻസ്പെക്ടർ പി. കെ. സുരേഷും സംഘവും നടത്തിയ പരിശോധനയിയിലാണ് വാഷ് കണ്ടെത്തിയത്. വാത്തിക്കുടി തേക്കിൻ തണ്ട് കരയിൽ കുന്നുംപുറത്ത് വീട്ടിൽ പൗലോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടമുറിയിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 20ലിറ്റർ വാഷ് കണ്ടെടുത്തത്. സംഭവത്തില്‍ അബ്‌കാരി ആക്‌ട് പ്രകാരം പൗലോസിനെതിരെ കേസെടുത്തു. പ്രിവന്‍റീവ് ഓഫീസർ സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജഗൻ കുമാർ, അനിൽകുമാർ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details