കേരളം

kerala

ETV Bharat / state

വീടുകളില്‍ വ്യാജവാറ്റ് വർധിച്ചതായി എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ - എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ

വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാന്‍ ജില്ല എക്സൈസ് മേധാവിയുടെ നിർദേശം.

Excise  Intelligence Bureau  വീടുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ്  വ്യാജവാറ്റ്  എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ  ഇൻ്റലിജൻസ് ബ്യൂറോ
വീടുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് വർധിച്ചതായി എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്.

By

Published : May 15, 2021, 12:31 AM IST

Updated : May 15, 2021, 6:57 AM IST

ഇടുക്കി: മദ്യശാലകൾ അടഞ്ഞതോടെ ഇടുക്കി നെടുങ്കണ്ടത്ത് വ്യാജമദ്യക്കേസുകൾ വർധിക്കുന്നു. നാല് ദിവസത്തിനിടെ ഏഴ് കേസുകളിലായി 1460 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് വർധിച്ചതായാണ് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വ്യാജമദ്യക്കേസുകൾ റിപ്പോർട്ട് ചെയ്തത് നെടുങ്കണ്ടം മേഖലയിലാണ്.

അന്ന് വ്യാജവാറ്റ് കേന്ദ്രങ്ങളിൽ നിന്നായിരുന്നു പിടികൂടിയിരുന്നതെങ്കിൽ ഇത്തവണ വീടുകൾ കേന്ദ്രീകരിച്ചാണ് തകൃതിയായി നടക്കുന്നത്. തിങ്കളാഴ്ച തൂക്കുപാലം - വട്ടുപാറയിൽ നടത്തിയ പരിശോധനയിൽ കണ്ണന്താനത്ത് ഷിജിൻ മത്തായി എന്നയാളുടെ വീടിന്‍റെ പിൻവശത്തുള്ള കാലിത്തൊഴുത്തിൽ സൂക്ഷിച്ചിരുന്ന 150 ലിറ്റർ കോട പിടികൂടിയിരുന്നു.

also read: മറയൂരിൽ വിളകൾ നശിപ്പിച്ച്‌ കാട്ടുപോത്ത്‌; അധികൃതർ നടപടിയെടുക്കുന്നില്ലെന്ന്‌ കർഷകർ

ഇതേ ദിവസം തന്നെ നിർമ്മലാപുരം ഇടത്വാ മെട്ടിൽ കാറ്റാടിപ്പാടത്തിനു സമീപമുള്ള റിസോർട്ടിന് പിൻവശത്ത് ആൾത്താമസമില്ലാത്ത പറമ്പിൽ രണ്ട് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 440 ലിറ്റർ കോടയും കണ്ടെടുത്ത് നശിപ്പിച്ചു. ചൊവ്വാഴ്ച കോമ്പയാർ കനകപ്പാറയിൽ അനന്ദുഭവനില്‍ പ്രകാശ് കുമാറിൻ്റെ കാലിതൊഴുത്തിൽ നിന്ന് 140 ലിറ്റർകോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

വീടുകൾ കേന്ദ്രീകരിച്ച് വ്യാജവാറ്റ് വർധിച്ചതായി എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട്.

ബുധനാഴ്ച തൂക്കുപാലം- കായംകുളം പടിയിൽ നടത്തിയ പരിശോധനയിൽ ഷാനവാസ്ഖാൻ എന്നയാളുടെ വീട്ടിൽ നിന്നും 150 ലിറ്റർകോടയും , അര ലിറ്റർ ചാരായവും , കണ്ടെത്തി. മറ്റൊരു കേസിൽ കരുണാപുരത്ത് വിനേഷ് കുമാര്‍ എന്നയാളുടെ വീടിന്‍റെ സ്റ്റെയർകേസിന് സമീപം കോടയും വാറ്റുപകരണങ്ങളും ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തി. 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.

also read: അച്ഛന്‍റെ ക്രൂരത, ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തുടര്‍ന്ന് വട്ടപ്പാറ കാറ്റൂതി പുതുശ്ശേരിപ്പടിയ്ക്കൽ സജിനിയുടെ പണി തീരാത്ത വീടിൻ്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 440 ലിറ്റർ കോട കണ്ടെത്തി. ശാന്തൻപാറ വാക്കോടസിറ്റിയിൽ ചാരായം നിർമ്മിക്കുന്നതിനായി വീടിനുസമീപത്തെ ശുചി മുറിയിൽ തയ്യാറാക്കിവച്ചിരുന്ന 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളു എക്സൈസ് സംഘം പിടിച്ചെടുത്തു.

വീടുകൾ കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റിനെതിരെ ശക്തമായ നിരീക്ഷണമാണ് എക്സൈസ് സംഘം നടത്തുന്നത്. മദ്യശാലകൾ അടഞ്ഞതിന് ശേഷം ഇതുവരെ നെടുങ്കണ്ടം സർക്കിളിൽ മാത്രം 4200 ലിറ്റർ കോടയാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു. അതേസമയം വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാന്‍ ജില്ല എക്സൈസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.

Last Updated : May 15, 2021, 6:57 AM IST

ABOUT THE AUTHOR

...view details