കേരളം

kerala

ETV Bharat / state

വിദേശമദ്യവും ചാരായവും ഡോർ ഡെലിവറി; സംഘത്തലവൻ എക്‌സൈസ് പിടിയില്‍ - ഇടുക്കി ചാരായം വാർത്തകള്‍

സമൂഹ മാധ്യമങ്ങളിലൂടെ അളവും അഡ്രസും ബുക്ക് ചെയ്താൽ ചാരായവും വിദേശമദ്യവും ആവശ്യക്കാരന് സ്ഥലത്ത് എത്തിച്ചു നൽകുന്നതായിരുന്നു സംഘത്തിന്‍റെ രീതി.

excise arrested man for illegal liquor selling  illegal liquor selling  excise raid  എക്‌സൈസ്  ചാരായം വാറ്റ്  ഇടുക്കി ചാരായം വാർത്തകള്‍  മദ്യം ഡോർ ഡെലിവറി
ചാരായം

By

Published : Jul 20, 2021, 7:17 AM IST

ഇടുക്കി : ഉടുമ്പൻചോലയിലെ തോട്ടം മേഖലയിൽ വ്യാജമദ്യത്തിന്‍റെ ഹോം ഡെലിവറി നടത്തുന്ന സംഘത്തലവൻ എക്‌സൈസിന്‍റെ പിടിയിലായി. ഉടുമ്പൻചോല പേത്തൊട്ടി പാറക്കവയലിൽ റ്റാൽവിൻ ജോസഫ് (40) ആണ് അറസ്റ്റിലായത്. ചാരായം ഓർഡർ ചെയ്ത് കാത്തിരുന്ന എക്സൈസ് സംഘത്തിന്‍റെ വലയിൽ സംഘത്തലവൻ കുടുങ്ങുകയായിരുന്നു. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.

വില്‍പ്പന രീതി

സമൂഹ മാധ്യമങ്ങളിലൂടെ അളവും അഡ്രസും ബുക്ക് ചെയ്താൽ ചാരായവും വിദേശമദ്യവും ആവശ്യക്കാരന് സ്ഥലത്ത് എത്തിച്ചു നൽകുന്നതായിരുന്നു സംഘത്തിന്‍റെ രീതി. ഇയാളുടെ ജീപ്പിന് മുമ്പിൽ ഒട്ടിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ബുക്ക് ചെയ്താലും സാധനം വീട്ടിലെത്തും.

മദ്യം ഓർഡർ ചെയ്യുന്നതിന് പ്രത്യേക വാട്ട്സ് ആപ്പ് സംവിധാനവുമുണ്ടെന്നാണ് എക്സൈസ് കണ്ടെത്തൽ വിദേശമദ്യം ബിവറേജസ് വിലയുടെ ഇരട്ടിക്കും ചാരായം 2000 രൂപയ്ക്കുമാണ് വിറ്റിരുന്നത്.

വ്യാജമദ്യക്കടത്തിന് ഉപയോഗിച്ചിരുന്ന ജീപ്പിൽ നിന്നും 25 ലിറ്റർ ചാരായവും 13 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. സംഘം ചാരായം നിർമ്മിച്ചിരുന്ന വാറ്റുപുരയും എക്സൈസ് സംഘം തകർത്തു.

രണ്ട് മാസം നീണ്ട എക്‌സൈസ് നീരീക്ഷണം

ഉടുമ്പൻചോല, ശാന്തൻപാറ, പൂപ്പാറ മേഖലകളിൽ ചാരായവും വിദേശമദ്യവും ആവശ്യാനുസരണം വിതരണം നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഷാഡോ സംഘം കഴിഞ്ഞ രണ്ട് മാസമായി മേഖലയിലെ ചില കേന്ദ്രങ്ങളും വാഹനങ്ങളും നിരീക്ഷിച്ചു വരികയായിരുന്നു.

also read : ഇടുക്കിയില്‍ 20 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയുമായി ഒരാള്‍ പിടിയില്‍

ABOUT THE AUTHOR

...view details