ഇടുക്കി:തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ അച്ഛനും മകനും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ബോഡിനായ്‌ക്കന്നൂർ സ്വദേശികളായ മാരിമുത്തു (46), മകന്‍ മനോജ് കുമാര്‍ (20), സുഹൃത്തുക്കളായ സുരേഷ് (45), മദന്‍കുമാര്‍ (36), യുവരാജ് (19) എന്നിവരെയാണ് ബോഡിനായ്ക്കന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.
വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം; അച്ഛനും മകനും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ - വിമുക്ത ഭടനെ പട്ടാപ്പകൽ വെട്ടിക്കൊന്ന് ആറ് പേർ
ബോഡിനായ്‌ക്കന്നൂർ സ്വദേശികളായ മാരിമുത്തു (46), മകന്‍ മനോജ് കുമാര്‍ (20), സുഹൃത്തുക്കളായ സുരേഷ് (45), മദന്‍കുമാര്‍ (36), യുവരാജ് (19) എന്നിവരാണ് അറസ്റ്റിലായത്. പണമിടപാട് സംബന്ധിച്ച വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ബോഡിനായ്ക്കന്നൂര്‍ സ്വദേശി രാധാകൃഷ്‌ണനെ (71) ബോഡിനായ്ക്കന്നൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ച് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബോഡിനായ്ക്കന്നൂര്‍ കാമരാജ് ചാലെെയില്‍ ലോഡ്‌ജ് നടത്തുന്ന രാധാകൃഷ്‌ണന്‍ പ്രതികളിലൊരാളായ മാരിമുത്തുവിന് പണം വായ്‌പ കൊടുത്തിട്ടുണ്ടെന്നും പലിശ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. കേരള രജിസ്ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികള്‍ കഴിഞ്ഞ ദിവസം തേനി ജില്ല കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.