ഇടുക്കി: പരിമിതികളെ മറന്ന് അതിജീവനത്തിന്‍റെ പാതയില്‍ മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്ന മുട്ടുകാട് കുറ്റിയാനിക്കല്‍ ബിന്ദുവിന്‍റെ ജീവിതം സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത് നിശ്ചയദാര്‍ഢ്യത്തിന്‍റെ പാഠമാണ്. ജന്മനാ ഇരുകൈകാലുകളുമില്ലാത്ത ബിന്ദു ചിത്രങ്ങള്‍ വരച്ചും ഫോട്ടോ കോപ്പികള്‍ എടുത്ത് നല്‍കിയുമായിരുന്നു ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്.
ഇടിവി ഭാരത് വാർത്ത തുണയായി; ബിന്ദുവിന് സഹായമെത്തിച്ച് വിദേശമലയാളി - idukki news
ജന്മനാ ഇരുകൈകാലുകളുമില്ലാത്ത മുട്ടുകാട് സ്വദേശി ബിന്ദുവിന്‍റെ വാര്‍ത്ത നവംബർ എട്ടാം തീയതി ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു
ഇടിവി ഭാരത് വാർത്ത തുണയായി, ബിന്ദുവിന് സഹായമെത്തിച്ച് വിദേശമലയാളി
എന്നാല്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ കേടായതോടെ ജീവിതം പ്രതിസന്ധിയിലായി. ബിന്ദുവിന്‍റെ ആവശ്യം പുതിയൊരു ഫോട്ടോസ്റ്റാറ്റ് മെഷീന്‍ എന്നതായിരുന്നു. ബിന്ദുവിന്‍റെ വാര്‍ത്ത ഇടിവി ഭാരത് റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ വിദേശമലയാളി ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വീട്ടിലെത്തിച്ച് നല്‍കി. ഇതിന് പുറമെ നിരവധി സഹായങ്ങളും ബിന്ദുവിനെ തേടിയെത്തി. തനിക്ക് കിട്ടിയ ചെറിയ ധനസഹായങ്ങൾ പ്രയോജനപ്പെടുത്തി കോഴി വളർത്തൽ ആരംഭിക്കാനാണ് ബിന്ദുവിന്‍റെ തീരുമാനം.
Last Updated : Dec 28, 2020, 4:55 PM IST