ഇടുക്കി: കാടുമൂടി ഇഴജന്തുക്കളുടെ ആവാകേന്ദ്രമായി മാറിയ രാജകുമാരി സബ് രജിസ്റ്റാർ ഓഫിസിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം. സി.പി.എം രാജകുമാരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്തിത്തിലാണ് സബ് രജിസ്റ്റാർ ഓഫിസും പരിസരവും വൃത്തിയാക്കിയത്. ഓഫിസിന്‍റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത ഇ.ടി.വി ഭാരത് മെയ് 30 ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സി.പി.എം ഈ ദൗത്യം ഏറ്റെടുത്തത്.
ഇ.ടി.വി ഭാരത് ഇംപാക്‌ട്: കാടുമൂടിയ രാജകുമാരി സബ് രജിസ്റ്റാർ ഓഫിസും പരിസരവും വൃത്തിയാക്കി സി.പി.എം
ഓഫിസിന്‍റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത ഇ.ടി.വി ഭാരത് മെയ് 30 ന് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് സി.പി.എം ശുചീകരണ ദൗത്യം ഏറ്റെടുത്തത്.
സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം കേരളത്തിലുടനീളം നിരവധി പ്രവർത്തങ്ങളാണ് അണികള്‍ നടത്തി വരുന്നത്. ഇതിന്‍റെ ഭാഗമായി മഴക്കാലപൂർവ ശുചീകരണ പ്രവർത്തങ്ങളിൽ ഉൾപ്പെടുത്തിയാണ് സബ് രജിസ്റ്റാർ ഓഫിസും പരിസരവും വൃത്തിയാക്കിയത്. രാജകുമാരി ഗവ. വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിന്‍റെ പരിസരവും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. രാജകുമാരി പഞ്ചായത്തിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും സഹരണത്തോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ശുചികരണം നടത്തിയത്.
ALSO READ:അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി